അമ്പലപ്പുഴ
അയ്യപ്പ
Ambalapuzha (Ayyappa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാജേഷ്
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2023 18:10:30.
അമ്പലപ്പുഴയിലെ സ്വാമികള്‍ അണി നിരന്നേ...
ആലങ്ങാട്ടു സ്വാമികളും വന്നു നിര നിരന്നേ...
വാവരിന്‍റെ സന്നിധി തന്നില്‍ തൊഴുതു വന്നേ...
എരുമേലി പേട്ടതുള്ളാനായി അരങ്ങുണര്‍ന്നേ...

അയ്യപ്പ തിന്തക തോം തക തിന്തക താരോ...
സ്വാമിയേ തിന്തക തോം തക തിന്തക താരോ...

അന്തിമേഘ കുങ്കുമപൊന്‍തരി വാരിയണിഞ്ഞേ...
അമ്പലം തൊഴുതു വലംവെച്ചു തുള്ളിയുറഞ്ഞേ...
അമ്പെടുത്തു കൊമ്പെടുത്തങ്ങനെ കൈയ്യില്‍ പിടിച്ചേ...
അമ്പിളി വദനനാം സ്വാമി ശരണം വിളിച്ചേ...

അയ്യപ്പ തിന്തക തോം തക തിന്തക താരോ...
സ്വാമിയേ തിന്തക തോം തക തിന്തക താരോ...

തപ്പുകൊട്ടും താളത്തിനൊത്ത് ചുവടുകള്‍ വെച്ചേ...
നാദസ്വരനാദത്തിനൊത്തിന്ന് ആടിയുലഞ്ഞേ...
ചെണ്ടമേള പൂത്തകില്‍ വാദ്യങ്ങള്‍ പൂത്തു വിരിഞ്ഞേ...
ചുണ്ടുകളില്‍ അയ്യപ്പ സ്വാമിതൻ മന്ത്രമുണര്‍ന്നേ...

അയ്യപ്പ തിന്തക തോം തക തിന്തക താരോ...
സ്വാമിയേ തിന്തക തോം തക തിന്തക താരോ...

മാനത്തൊരു കൃഷ്ണപ്പരുന്തു കറങ്ങി പറന്നേ...
താഴത്തൊരു നര്‍ത്തനം കൊണ്ടങ്ങു മതി മറന്നേ...
ചേലത്രയെരുമേലിയമ്പലം ചുറ്റി വരുന്നേ...
ലോകത്തിനൊരാനന്ദ നിര്‍വൃതി നിറ നിറഞ്ഞേ...

അയ്യപ്പ തിന്തക തോം തക തിന്തക താരോ...
സ്വാമിയേ തിന്തക തോം തക തിന്തക താരോ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts