കണ്ണിരു
അയ്യപ്പ
Kanneeru (Ayyappa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാജേഷ്
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 14 2023 16:38:20.
കണ്ണീരു കൊണ്ടു ഞാന്‍ പൂജ ചെയ്യാം
കാണണേ അയ്യപ്പാ എന്‍റെ ദുഃഖം
എന്നിനി തീരുമെന്‍ ആത്മദുഃഖം
പോരുമോ സ്വാമി നീ എന്‍റെയൊപ്പം

കല്ലുകള്‍ മുള്ളുകള്‍ ഈ വഴിയില്‍
കൊള്ളുന്നു സ്വാമിയെന്‍ നെഞ്ചിനുള്ളില്‍
വില്ലാളി വീരനാം അയ്യപ്പായെന്‍
വേദന നീക്കുവാന്‍ ഓടി വരൂ

വെള്ളിക്കൊലുസണിഞ്ഞൊഴുകി വരും
വെണ്ണിലാ ചേലുള്ള പമ്പ തന്നില്‍
പൊള്ളുന്ന പാപങ്ങള്‍ കഴുകി ഞങ്ങള്‍
പുണ്യം ചൊരിയണേ അയ്യനയ്യാ

പൂങ്കാവനത്തിലെ പൊന്‍തിടമ്പേ
പൂമിഴി രണ്ടും തുറന്നിടണേ
ഒന്നു നീ കാണണേ എന്‍റെയുള്ളം
പൂവണിഞ്ഞീടണേ എന്‍റെ മോഹം

ഏതു വരവും തരുന്നവനേ
ഏഴകളെ കാക്കും സുന്ദരനേ
ഏറി വരുന്നിതാ മാമലകള്‍
എന്നും അനുഗ്രഹം നല്‍കിടണേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts