പതിനെട്ടാം പടി
അയ്യപ്പ
Pathinettam Padi (Ayyappa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാജേഷ്
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2023 18:04:07.
പതിനെട്ടാംപടി തലയില്‍ ഇരുമുടി
കയറി വരുന്നു ഞാന്‍ അയ്യപ്പാ...
കരയേറ്റേണമേ അയ്യപ്പാ...

വന്‍പുലിപ്പാലുമായി വന്ന ബാലകാ
വമ്പു നീക്കീ വിലസുന്ന പാലകാ
വന്ദനം മമ പന്തള നായകാ
തമ്പുരാനെയെന്‍ സ്വാമിയെ അയ്യപ്പാ

അമ്പെടുത്തു തൊടുത്ത കുമാരകാ
മാമലയില്‍ വസിച്ച ശിവ സുതാ
തുമ്പമെല്ലാമകന്നു പോയീടണേ
തമ്പുരാനെയെന്‍ സ്വാമിയെ അയ്യപ്പാ

പാണ്ഡ്യദേശത്തിന്‍ പാവന ദീപമേ
പണ്ടു മണ്ണില്‍ പിറന്നോരു ദൈവമേ
കണ്ടകശനി ദോഷങ്ങള്‍ മാറ്റണേ
തമ്പുരാനെയെന്‍ സ്വാമിയെ അയ്യപ്പാ

വിഷ്ണു ശങ്കര പുത്രനാം അയ്യനേ
വിശ്വമൊക്കെയും വാഴ്ത്തുന്ന ദേവനെ
വിശ്വസിക്കുന്നു സത്യമായി നിന്നെ ഞാന്‍
തമ്പുരാനെയെന്‍ സ്വാമിയെ അയ്യപ്പാ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts