മാനത്തൊരു
അയ്യപ്പ
Manathoru (Ayyappa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാജേഷ്
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2023 18:21:50.
മാനത്തൊരു പൊന്നിന്‍ വിളക്ക്...
ചേലൊത്തൊരു പുണ്യവിളക്ക്...
പൊന്നമ്പലമേട്ടില്‍ തെളിയുന്ന താരക പൂവിളക്ക്...
ദേവഗണമാരതിയേകുന്ന സംക്രമ പൊന്‍വിളക്ക്...

സ്വാമിയൊരു സ്വര്‍ണ്ണവിളക്ക്
സര്‍വ്വവും നിറഞ്ഞൊരു വിളക്ക്...
സങ്കടങ്ങള്‍ നീക്കും വിളക്ക്...
സന്തതം തെളിയും വിളക്ക്...
സജ്ജനഹൃദയങ്ങള്‍ തന്നില്‍ വിളങ്ങുന്ന പൊന്നിന്‍വിളക്ക്...
സാമവേദസാരമായി വാഴുന്ന കാനന പൂവിളക്ക്...

പന്തളത്തെ മിന്നും വിളക്ക്...
പമ്പയില്‍ തെളിഞ്ഞ വിളക്ക്...
പൂങ്കാവന പുണ്യവിളക്ക്...
പൂര്‍ണ്ണത നിറഞ്ഞ വിളക്ക്...
പാപഭാരമെല്ലാമകറ്റുന്ന പാവനമാം വിളക്ക്...
ജീവിതമാം യാത്രയില്‍ നേര്‍വഴി കാട്ടും വഴിവിളക്ക്...

ആപത്തുകള്‍ നീക്കും വിളക്ക്...
ആധിവ്യാധി മാറ്റും വിളക്ക്...
ആരിലും തെളിയും വിളക്ക്...
ആനന്ദം ചൊരിയും വിളക്ക്...
അമ്പലനടയില്‍ കുടികൊള്ളും അയ്യപ്പനാം വിളക്ക്...
അമ്പിളിക്കലപോലെ മിന്നുന്ന സുന്ദര പൂവിളക്ക്...

തങ്കസൂര്യകാന്തി വിളക്ക്...
നെഞ്ചിനുള്ളില്‍ മിന്നും വിളക്ക്...
ഇമ്പമേറും അയ്യന്‍ വിളക്ക്...
എന്തിലും നിറഞ്ഞ വിളക്ക്...
പമ്പയാറു പാടിപുകഴ്ത്തുന്ന പാവനമാം വിളക്ക്...
തമ്പുരാനെ കണ്ടുവണങ്ങാനുദിച്ചൊരു പൂവിളക്ക്...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts