അറിവില്ലാപൈതങ്ങൾ
അയ്യപ്പ
Arivilla Paithangal (Ayyappa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാജേഷ്
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 13 2023 13:22:23.
അറിവില്ലാ പൈതങ്ങള്‍ മലയേറും നേരത്ത്
പുലിമേലേയെത്തേണം നീ അയ്യപ്പാ...
അഭിഷേകം ചെയ്യാനായി നെയ്യൊഴിക്കും നേരത്ത്
ആത്മദുഃഖം അലിഞ്ഞിടേണം അയ്യപ്പാ...
അഖിലാണ്ഡ പൊരുളല്ലേ നീ...
അഖിലര്‍ക്കും തുണയല്ലേ നീ...
കോടിസൂര്യകാന്തി നിറയും ദേവലോക ശാന്തി ഉണരും
കാനനത്തില്‍ വാഴും ഈശ്വരനേ...
പൊന്നയ്യപ്പാ...

മണ്ണില്‍ നിന്‍ കണ്ണില്‍ നോക്കി താരകങ്ങള്‍ ചൊല്ലുന്നേ
വിണ്ണും നീ മണ്ണും വാഴും സ്വാമി നിന്‍റെ നാമങ്ങള്‍
പുലിമേയും കാടിനുള്ളില്‍ അലിവേകാന്‍ പോരുകില്ലേ
അഴലെല്ലാം നീയകറ്റില്ലേ...
മണിയും അണിയുന്നവനല്ലേ
മലയില്‍ വാഴുന്നവനല്ലേ
മകരം വന്നു വിളിച്ചില്ലേ...
വരമേകാന്‍ പോരുകില്ലേ സ്വരമേഴും തൂകുകില്ലേ
കരുണാ വാരിധി നീ...
പൊന്നയ്യപ്പാ...

മുന്നില്‍ നിന്‍ മുന്നില്‍ ചേരാന്‍ ഭക്തകോടികളെത്തുന്നേ
എന്നും നീ എന്നും നിറയെ അനുഗ്രഹങ്ങള്‍ തൂകുന്നേ
പാഞ്ഞോടും പമ്പ പാടും
സ്വാമി നിന്‍ കീര്‍ത്തനങ്ങള്‍
കാതോരം വന്നു നിറയുന്നേ...
ഉള്ളം തിരുനടയാക്കില്ലേ
സമയം അറിവായി നിറയില്ലേ
നിരയും നുകയും നീയല്ലേ
വേദങ്ങള്‍ നിന്നിലല്ലേ വേദനകള്‍ നീക്കുകില്ലേ
നാദം നീ ചൊരിയണമേയെന്നില്‍
പൊന്നയ്യപ്പാ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts