കലയുടെ സർഗ്ഗമുഖങ്ങൾ
മധുരഗീതങ്ങൾ Vol I
Kalayude Sargamukhangal (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:02.


കലയുടെ സര്‍ഗ്ഗമുഖങ്ങളൊരായിരം
അഴകില്‍ വിടര്‍ത്തും മലനാടേ
നിനക്ക് ദൈവം നല്‍കീ ചിലങ്കകള്‍
നിത്യമോഹന നിധിയായി (കലയുടെ )

ദേവാലയമുഖ വാതിലിലാദ്യം
നീ കലയുടെ കൈത്തിരി വെച്ചു
ദേവാലയമുഖ വാതിലിലാദ്യം
നീ കലയുടെ കൈത്തിരി വെച്ചു
ദേവദാസികള്‍ എണ്ണയൊഴിച്ചു
ദീപാവലികള്‍ വിരാജിച്ചു
(കലയുടെ)

രാമനാട്ടത്തിന്റെ ചിലമ്പൊലി
രാജസഭയിലുയര്‍ന്ന ചിലമ്പൊലി
രാമനാട്ടത്തിന്റെ ചിലമ്പൊലി
രാജസഭയിലുയര്‍ന്ന ചിലമ്പൊലി
കഥകളി മേളം ഉയര്‍ത്തീ കേരളം
കഥകളി മേളം ഉയര്‍ത്തീ കേരളം
ഒരു നവ സ്വര്‍ഗ്ഗപ്രഭ തൂകി
(കലയുടെ)

കൂത്തിന്‍ നിഴലില്‍ കുഞ്ചന്‍ തൂകി
കാര്‍ത്തിക ദീപോജ്ജ്വലമാം തുള്ളല്‍
കൂത്തിന്‍ നിഴലില്‍ കുഞ്ചന്‍ തൂകി
കാര്‍ത്തിക ദീപോജ്ജ്വലമാം തുള്ളല്‍
കന്യകമാരുടെ കൈകൊട്ടലിലീ
കന്യകമാരുടെ കൈകൊട്ടലിലീ
കലയുടെ നാടിന്‍ കരളുമലിഞ്ഞു
(കലയുടെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts