ഒരു മാത്രയെൻ മിഴി നിറയുന്നു
ജപമന്ത്രം
Oru Mathrayen Mizhi Nirayunnu (Japamanthram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനകെ പി നന്ദകുമാർ ,സനോജ് പണിക്കർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2012 19:09:26.
 
ഒരു മാത്രയെന്‍ മിഴി നിറയുന്നു പിന്നെയും
അവിടുത്തെ തിരുമുമ്പില്‍ തൊഴുതു നില്‍ക്കേ
(ഒരു മാത്രയെന്‍ മിഴി )
ഒരു മാത്രയെന്‍ മനമിടറുന്നു മൂകമായി ചെറുകുന്നിലമരുന്നൊരമ്മേ (2)
ശ്രീശങ്കരപ്രിയവല്ലഭേ അന്നപൂര്‍ണേ ദേവി പരമാംബികേ
(ഒരു മാത്രയെന്‍ മിഴി )

ഒരു നേരം അവിടുത്തെനാമജപം കൊണ്ടു് അകലുന്നു അഴലെങ്കിലും (2)
പിന്നെയും ജീവിതദുഃഖങ്ങളില്‍ അമ്മേ അടിയനില്‍ കനിയേണമേ (2)
അന്നപൂര്‍ണേ ദേവി പരമാംബികേ
(ഒരു മാത്രയെന്‍ മിഴി )

ദുരിതങ്ങളിഴചേര്‍ന്ന മമ ജന്മമൊരു പൂജാമലരായി വിടര്‍ന്നെങ്കിലും (2)
അമ്മതന്‍ അര്‍ച്ചനാവേളയില്‍ മുന്‍ജന്മപാപങ്ങള്‍ തീര്‍ന്നീടുമോ (2)
അന്നപൂര്‍ണേ ദേവി പരമാംബികേ
(ഒരു മാത്രയെന്‍ മിഴി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts