സർവ്വാർത്ഥ സാധികേ
ജപമന്ത്രം
Sarvartha Sadhike (Japamanthram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനകെ പി നന്ദകുമാർ ,സനോജ് പണിക്കർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2012 19:10:50.
 
സര്‍വ്വമംഗളമംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ

സര്‍വ്വാര്‍ത്ഥസാധികേ അന്നപൂര്‍ണേശ്വരി ആദിപരാശക്തി തുണയേകണേ (2)
മോക്ഷപ്രദായിനി ആമയങ്ങള്‍ നീക്കി ആമോദചിത്തരായി തീര്‍ക്കേണമേ (2)
(സര്‍വാര്‍ത്ഥസാധികേ )
അമ്മേ മഹേശ്വരി അന്‍പോടു നിന്‍ കൃപ ഞങ്ങിളിലെന്നും ചൊരിഞ്ഞീടണേ (2)

പിന്‍തിരിഞ്ഞാലുള്ളിലെന്നും ഭയം തോന്നും ജീവിതം ദുഃഖാത്മകം (2)
ആരറിയുന്നു വരാനുള്ള നാളുകള്‍ എത്രമേല്‍ വ്യര്‍ദ്ധമാകാം (2)
എല്ലാം അകറ്റി മനസ്സിനു ശാന്തിയേകാന്‍ അമ്മയേ ദൈവമുള്ളൂ
കുമ്പിടുന്നു തിരുമുമ്പില്‍ നിസ്വാര്‍ദ്ധനായി അംബികേ നീ തുണയ്ക്കൂ
(സര്‍വാര്‍ത്ഥസാധികേ )

ഉള്ളറിഞ്ഞും അറിയാതെയുമെത്രയോ പാപങ്ങള്‍ ചെയ്തെങ്കിലും (2)
സര്‍വ്വാപരാധങ്ങള്‍ തീര്‍ക്കാനൊരാശ്രയം ഇത്രമേല്‍ വേറെയെങ്ങോ (2)
എല്ലാം അകറ്റി മനസ്സിനു നന്മയേകാന്‍ അമ്മയേ ദൈവമുള്ളു
കുമ്പിടുന്നു തിരുമുമ്പില്‍ ദയാര്‍ത്ഥിയായി അംബികേ നീ തുണയ്ക്കൂ
(സര്‍വാര്‍ത്ഥസാധികേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts