ശംഭുകുമാരനാം
നവഗണപതി
Shambhukumaaranaam (Navaganapathy)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനപയ്യന്നൂര്‍ ശ്രീധരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: April 28 2014 08:54:20.

ശംഭുകുമാരനാം ശ്രീഗണനാഥനെൻ സങ്കടമറിയേണം (2)
ജന്മങ്ങളായ് ഞാൻ ചെയ്തൊരപരാധമെല്ലാം പൊറുക്കേണം
അതിനായ് കനിവരുളേണം (ശംഭുകുമാരനാം)

വമ്പൻ കുബേരന്റെ മുന്നിലായന്നു നീ ഉണ്ണാനിരുന്ന നേരം (2)
എല്ലാം വിഴുങ്ങിക്കൊണ്ടന്നു ധനേശന്റെ ഡംബൊന്നടക്കിയില്ലേ
അതുനേരമായ് ധനപതി നിൻ തൃപ്പാദം തന്നിൽ നമിച്ചില്ലേ
ദേവൻ എല്ലാം പൊറുത്തില്ലേ (ശംഭുകുമാരനാം)

സദദം തവ തിരുനാമം നിനവായ് ഉണരേണം
ഗണനാഥാ നീയൊഴികെ വേറില്ലൊരു ശരണം (സദദം)

വ്യാസമഹർഷി അനർഗളമോതിയ ശ്രീമദ് മഹാഭാരതം (2)
കേൾക്കുന്ന മാത്രയിലർത്ഥം ഗ്രഹിച്ചു നീ എല്ലാം കുറിച്ചില്ലേ
അടിയന്റെ നാവിലാ തൂലികയാലൊരു കനകാക്ഷരം പകരില്ലേ
സർവ വിദ്യാഗണപതിയേ (ശംഭുകുമാരനാം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts