ഗുരുവായൂര്‍
ഹൃദയമുരളി
Guruvayoor (Hridhayamurali)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസജീവ് കുമാർ
ഗാനരചനവിജയ് കുമാർ
ഗായകര്‍പത്മിനി മേനോൻ
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2012 03:11:36.
 
ഗുരുവായൂര്‍കണ്ണന്റെ തിരുമുമ്പില്‍ ഞാനെന്റെ മൃദുലകരാംഗുലി കൂപ്പി
തിരുമുമ്പില്‍ നിന്നു ഞാന്‍ തിരുമുഖം കണികണ്ടു
തൃപ്പാദകമലം നമിപ്പൂ - നിന്റെ
തിരുവുടല്‍ കണ്ടു നമിപ്പൂ
(ഗുരുവായൂര്‍ )

അണിവാകച്ചാര്‍ത്തു കഴിഞ്ഞൊരു രൂപം ആശ്രിതവാത്സല്യഭാവം (2)
അടിമുതല്‍ മുടിവരെ അളവറ്റ ചൈതന്യം
അഞ്ജനക്കണ്ണനെ കണ്ടു - എന്റെ
ആനന്ദരൂപനെ കണ്ടു
(ഗുരുവായൂര്‍ )

അലകളടക്കീടും പാലാഴിയും ആദിമദ്ധ്യാന്തത്തിന്‍ അലയാഴിയും (2)
ഈ ഭൂമിയും ലോക പാതാളവും പിന്നെ മമ രൂപവും ഞാന്‍ കണ്ടു
കണ്ണാ അഖിലചരാചരം കണ്ടു
(ഗുരുവായൂര്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts