മഴമുകിൽ
കൃഷ്ണാഷ്ടമി
Mazhamukil (Krishnashtami)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:06.
 
മഴമുകിൽപ്പീലിയിൽ മാധവാ നീയെന്റെ
മനസ്സൊരു നക്ഷത്രക്കണ്ണാക്കുമോ (2)
ഒഴുകുമീ യമുനയിൽ ജന്മാന്തരങ്ങളെ
ഓംകാര ശ്രുതിയുടെ പൊരുളാക്കുമോ
കൃഷ്ണാ ഗുരുവായൂരപ്പാ
(മഴമുകിൽ...)

പാൽക്കടൽ തിരകളിൽ നീ പള്ളി കൊള്ളുമീ
ഫണിതല്പം കണി കണ്ടു ഞാനുണർന്നു (2)
ആയിരം നാവിൽ നിന്നുയരുന്ന കീർത്തനം
അടിയന്റെ മോക്ഷത്തിൻ ധന്യ മന്ത്രം
നീയെന്നുമരുളുന്നു പ്രാണനു പുണ്യം
(മഴമുകിൽ...)

രാധ തൻ ഹൃദയത്തിൽ ആയിരമായിരം
യുഗസ്വപ്നം മിഴി പൂട്ടും യാമിനിയിൽ (2)
കാളിന്ദി മീട്ടുന്ന കളമൃദു നിസ്വനം
അടിയന്റെ ജന്മത്തിൻ പൂർവപുണ്യം
നീയെന്നുമരുളുന്നു പ്രാണനു സൗഖ്യം
(മഴമുകിൽ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts