ഹരിനാമകീര്‍ത്തനം
കൃഷ്ണാഷ്ടമി
Harinamakeerthanam (Krishnashtami)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:07.
 
ഹരിനാമകീർത്തന യമുനേ
എന്റെ അകതാരിലൊഴുകുന്ന യമുനേ
ഗുരുവായൂരപ്പന്റെ ശ്രീപാദപത്മത്തിൽ
ഒരു മാത്ര മാത്രം തപസ്സിരിക്കാം
നമുക്കൊരു ജന്മ ദുഃഖങ്ങൾ ഇറക്കി വെയ്ക്കാം
(ഹരിനാമകീർത്തന ....)

കർമ്മബന്ധങ്ങളിൽ വീണു
സത്യധർമ്മ സംഗീതം മറന്നു (2)
ഇനിയെത്ര കാലമീ കലിയുഗ വീഥിയിൽ
അലയേണ്ടൂ ഞാനെന്റെ ശൗരേ
എന്നെ കാക്കുകില്ലേ മുരാരേ
(ഹരിനാമകീർത്തന ....)

നിത്യദുഃഖങ്ങളിൽ നിന്നും പൂർണ്ണ
മുക്തി സങ്കേതം തിരഞ്ഞു (2)
ഇനിയെത്ര ജന്മമീ ശ്രീലക വാതിൽക്കൽ
കരയേണ്ടൂ ഞാനെന്റെ ശൗരേ
എന്നെ കാക്കുകില്ലേ മുരാരേ
(ഹരിനാമകീർത്തന ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts