ഭഗവദ് ലീലകള്‍
കൃഷ്ണാഷ്ടമി
Bhagaval leelakal (Krishnashtami)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംനാഥനാമക്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:07.
 ഭഗവത് ലീലകൾ അലങ്കരിക്കും ഭാഗവതത്തിലലിഞ്ഞും (2)
യുഗധർമ്മത്തിൻ ഗീത ചുരക്കും യമുനയിൽ കുളി കഴിഞ്ഞും
കേശവ മാധവ ഗോപകുമാരക കേശാദിപാദം തിരയുന്നു
ഞാൻ നിന്റെ കേശാദിപാദം തിരയുന്നു
(ഭഗവത് ലീലകൾ...)

എത്ര ജന്മങ്ങൾ അലയണമാവോ തൃപ്പദ ദർശനം നേടാൻ (2)
എത്ര കണ്ണീരിൽ കുതിരണമാവോ നിൻ കരസ്പർശനം നേടാൻ
മായാമയനേ കൈവെടിയരുതേ കുചേലനാമീ എന്നെ
ഭക്ത കുചേലനാമീയെന്നെ
(ഭഗവത് ലീലകൾ...)

എത്ര സ്വപ്നങ്ങൾ കരിയണമാവോ പൊൽക്കടമ്പായൊന്നു പൂക്കാൻ (2)
എത്ര തപസ്സാൽ പൊള്ളണമാവോ നിൻ മുകിൽ നീലിമയാകാൻ
വേദാധിപനേ കൈയ്യൊഴിയരുതേ കുചേലനാമീ എന്നെ
ഭക്ത കുചേലനാമീയെന്നെ
(ഭഗവത് ലീലകൾ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts