പ്രഭാത സുന്ദര
പാഞ്ചജന്യം വാല്യം III
Prabhatha Sundara (Panchajanyam Vol. III)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനപി സി അരവിന്ദന്‍ ,തങ്കന്‍ തിരുവട്ടാര്‍ ,ഇന്ദിര കൃഷ്ണൻ ,മുട്ടാര്‍ ശശികുമാര്‍ ,കളര്‍കോട് ചന്ദ്രന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരസികരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2020 16:11:43.
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

പ്രഭാത സുന്ദര സൂനങ്ങള്‍ വിടരുന്നു
ഗുരുവായൂര്‍ കണ്ണനു വേണ്ടി
ചതുരാക്ഷരി മന്ത്രം മുഴക്കി ഉഷ:കാലം
തിരുവാകചാര്‍ത്തു കഴിച്ചു
അര്‍ച്ചനാപുഴ്പങ്ങള്‍ പാദം നിറച്ചു

ഓടക്കുഴല്‍ പിടിച്ചൊരു കൈയില്‍
മറുകൈയില്‍ വെണ്ണയുമേന്തുന്നു
നവകം കഴിഞ്ഞുള്ള കുളിര്‍മെയ്യിലണിയും
കാര്‍ത്തുളസിക്കും ആനന്ദം
ദിവ്യ ദര്‍ശനമീയുഗ സായൂജ്യം

കൗപീന ധാരിയാം കണ്ണന്‍റെ
പാദസരസുഖ ശിംചീതം
പുല്ലാങ്കുഴല്‍നാദ ഗീതിക്കും
ചേര്‍ക്കുന്നു തന്മയ തൃത്താളം
കൃഷ്ണായ! ഉള്ളത്തില്‍ നിന്‍ രൂപ സൗഭാഗ്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts