ഹരിനാമ കീര്‍ത്തനം
പാഞ്ചജന്യം വാല്യം III
Harinama Keerthanam (Panchajanyam Vol. III)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമുട്ടാര്‍ ശശികുമാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:07.

ഹരിനാമകീര്‍ത്തനം പാടീ ഞാനിന്നു
ഗുരുവായൂരപ്പന്റെ തിരുനടയില്‍
ഹരിനാമകീര്‍ത്തനം പാടീ ഞാനിന്നു
ഗുരുവായൂരപ്പന്റെ തിരു നടയില്‍
ഹരിപദ്മദളം ചൂടി മണിമുരളികയൂതി
മമമുന്നില്‍ വന്നു നീ നടനമാടി - കൃഷ്ണാ
കമലങ്ങള്‍ ചൂടിയെന്‍ മനം തെളിഞ്ഞു
(ഹരിനാമകീര്‍ത്തനം)

അഭിഷേകം തൊഴുതു ഞാന്‍ അഭിരാമരൂപന്റെ
തിരുമേനിയാകെക്കണ്‍കുളിരെക്കണ്ടു (അഭിഷേകം )
ശ്രീവല്‍സകൌസ്തുഭ വനമാല ചൂടുന്ന
ശ്രീഗുരുവായൂര്‍ പുരേശനെ കണ്ടു - കൃഷ്ണ-
ലീലാമൃത പദം ഉരുക്കഴിച്ചു
(ഹരിനാമ )

കളഭച്ചാര്‍ത്തണിഞ്ഞൊരാ കമനീയ രൂപന്റെ
തിരുവുടലില്‍ മൂന്നു ലോകവും കണ്ടു (കളഭ )
സമസ്താപരാധത്തിന്‍ വിഴുപ്പു ഞാനവിടുത്തെ
നടയിലിറക്കിവച്ചു ശരണം കൊണ്ടു - കൃഷ്ണ-
ഗാഥയായ് തിരുമുന്നില്‍ അലിഞ്ഞു ചേര്‍ന്നു
(ഹരിനാമ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts