തിരുവമ്പാടി
കൃഷ്ണ കിരീടം
Thiruvambaadi (Krishna Kireedam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍രാധിക തിലക്
രാഗംപട്ദീപ്
ഗാനത്തിന്റെ വരികള്‍
Last Modified: July 05 2021 15:08:09.
തിരുവമ്പാടി കണ്ണനു ചൂടാന്‍ മഴമുകില്ലെന്ന മയില്‍‌പ്പീലി...
മണിവര്‍ണ്ണനെന്നും മാറില്‍ ചാര്‍ത്താന്‍ മഴവില്ലാകും വനമാലാ...

ആയിരം സന്ധ്യകള്‍ നെയ്തണിയിച്ചതാണരയിലെ മഞ്ഞ പട്ടുടയാടാ...
ആദിത്യ രത്നങ്ങളെല്ലാം പതിച്ചതാണവിടുന്നണിയുന്ന പൊന്‍ കിരീടം...
അവിടുന്നണിയുന്ന പൊന്‍ കിരീടം....

ആമ്നായ കടല്‍ കടഞ്ഞുണ്ടായി വന്നതാണവിടുത്തെ കൈയിലെ തൂവെണ്ണാ...
നാദത്തിന്‍ ബ്രഹ്മം കടയുന്ന ഞാന്‍ തന്നെ ഓടക്കുഴലായി നിന്‍റെ കൈയില്‍...

പാഴ്മുളം തണ്ടാകും എന്നെ തുളുമ്പുന്ന പാല്‍ക്കടലാക്കുന്നതേതു ജന്മം
കൃഷ്ണ തുളസിയി നിന്‍ തിരു മാറില്‍ ഞാന്‍ കൃഷ്ണാനയിക്കുന്നതേതു ജന്മം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts