കൃഷ്ണ കിരീടം
കൃഷ്ണ കിരീടം
Krishna kireedam (Krishna Kireedam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2021 16:26:08.
കൃഷ്ണ കിരീടം ആകാശം...
കൃഷ്ണരൂപം ഭൂലോകം...
മൃദുലമാം അളകങ്ങൾ കാറണിമുകിലുകൾ കണ്ണാ...
മഴവില്ലു നിൻ വനമാലാ...
സകലതും അവിടുത്തെ ലീലാ...

രാവുകൾ അവിടുന്നു കാർവർണ്ണനാണെന്ന ഭാവനയ്ക്കർത്ഥം കൊടുക്കുന്നു...
അതിനുള്ളിൽ പലനിറം തെളിയുന്നൊരുൺമകൾ പകലായി തീരുന്നു കണ്ണാ
നിൻ കാൽക്കൽ പതിന്നാലാടുന്നു കണ്ണാ..
അതിലൊരു ലോകമാം വൃന്ദാവനം നീ അടിയനു തരികയില്ലേ
നിന്റെ കടം ഞാൻ തീർക്കുകില്ലേ...
നിന്റെ കടം ഞാൻ തീർക്കുകില്ലേ...

ഓടക്കുഴൽ വിളി കേട്ടു കുളിർക്കുമെൻ ഓർമ്മ കടമ്പുകൾ പൂക്കുന്നൂ..
ഇരുളിന്റെ പത്തികൾ ആടുന്നഹന്തകൾ തല താഴ്ത്തി നിൽക്കുന്നു കണ്ണാ..
കാളിന്ദി കരിവള കിലുക്കുന്നു കണ്ണാ..
അടിയന്റെ മൗലിയും നൃത്തോത്സവം കൊണ്ടു ഭഗവാൻ തളർത്തുകില്ലേ
മുക്തി പകരാൻ നുകരുകില്ലേ
മുക്തി പകരാൻ നുകരുകില്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts