ചോറ്റാനിക്കര വാഴും
ഭക്തിഗാനാർച്ചന
Chottaanikkara Vaazhum (Bhakti Gaanaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ലീല
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 13:17:02.
 
ചോറ്റാനിക്കര വാഴും ദേവിയമ്മേ
ഉള്ളത്തിലെഴുന്നള്ളി കുടികൊള്ളൂ നീ
നിറപറ നിറമാല വിളക്കും വച്ചു്
നിറകണ്‍ തുറന്നു ഞാന്‍ കാത്തിരിപ്പൂ
ചോറ്റാനിക്കര വാഴും ദേവിയമ്മേ

ആധിയും വ്യാധിയും അകറ്റുമമ്മേ
പാരിലെ ദുരിതങ്ങള്‍ കരിക്കുമമ്മേ
(ആധിയും )
കാവായ കാവുകളില്‍ വിളങ്ങുമമ്മേ
മമ മനക്കാമ്പില്‍ നീ വരുകെന്റമ്മേ
ചോറ്റാനിക്കര വാഴും ദേവിയമ്മേ

കലിയുഗകാലത്തിന്‍ വരദായികേ
കലയുടെ കോവിലിന്‍ മണിദീപമേ
(കലിയുഗ )
കിലുകിലേ വാളും ചിലമ്പുമായി (2)
കരളില്‍ നീ കളിയാടൂ ശുഭനായികേ

(ചോറ്റാനിക്കര )

അമ്മേ നാരായണാ ദേവി നാരായണ (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts