കടലും കരയും
ശരണ കീർത്തനം
Kadalum Karayum (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:41:41.
കടലും കരയും മലയും വാഴും സ്വാമി അയ്യപ്പാ...
കനവും നിനവും മനവും തേടും ദേവന്‍ അയ്യപ്പാ..
മതിയും കൊതിയും വിധിയും സ്വാമി നീ താനയ്യപ്പാ...
അറിവും നിറവും പൊരുളും നീയേ സ്വാമി അയ്യപ്പാ...

മാലയിടുന്നേരം നീ മന്ത്രമാവുന്നൂ...
ഇരുമുടിയില്‍ കളഭത്തിന്‍ മണമായി തീരുന്നൂ...
കരിമല കയറും നേരത്തടിയനെ നീയേ താങ്ങുന്നൂ...
തളരും വഴിയില്‍ കുളിര്‍ക്കാറ്റയി വന്നെന്നേ തഴുകുന്നൂ...

വന്‍ പുലികള്‍ വിഹരിക്കും കാട്ടിലെത്തുമ്പോള്‍...
എന്‍ പിറകേ വില്ലേന്തി നീയും പോരുന്നൂ...
എന്‍ മനമപ്പോള്‍ ഗരുഡന്‍ പോലെ ഉയര്‍ന്നു പറക്കുന്നൂ...
എന്‍റെ ലക്‌ഷ്യം നിന്‍ ചിന്മുദ്രയിലഭയം തേടുന്നൂ...

പതിനെട്ടാം പടിയേറി മുന്‍പിലെത്തുമ്പോള്‍...
ഹൃദയത്തിന്‍ ആഭരണ പെട്ടി തുറക്കുമ്പോള്‍...
ഭഗവാനേ നീ ഓരോ മോഹവുമേറ്റു വാങ്ങണമേ...
തിരുവാഭരണം ചാര്‍ത്തിയ നിന്‍ പ്രഭ എന്നിലുണര്‍ത്തണമേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts