അനന്തകോടി
നവമാലിക
Anantha kodi (Navamaalika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:13.
 
അനന്തകോടി പുണ്യം ഭഗവാനേ അനന്തപത്മനാഭാ (2)
സ്വർണ്ണപ്രഭയെഴും തിരുവുടൽ ദർശന സൗഭാഗ്യമാകുമ്പോൾ
(അനന്തകോടി പുണ്യം ...)

ശാന്ത ഗംഭീരനായ് ശ്രീ പത്മനാഭാ
അനന്തനു മേലങ്ങു നിദ്ര കൊള്ളുമ്പോഴും (2)
തിരുമുഖം കണ്ടു തൊഴുമ്പോളായിരം
സൂര്യ ചന്ദ്രന്മാർ ഉദിച്ച പോലെ
അക്ഷയമാകുമാ തേജസ്സെന്നാത്മാവിൽ
ലക്ഷദീപത്തിൻ ഒളിയെന്ന പോലെ
(അനന്തകോടി പുണ്യം ...)

മുജ്ജന്മ സുകൃതമായ് ശ്രീ പത്മനാഭാ
സ്വർഗ്ഗവാതിൽ ഏകാദശി നട തുറക്കും നേരം (2‌)
പൂർണ്ണനായ് നിൻ ഗാത്രം കാണുമ്പോൾ ഞാൻ
വൈകുണ്ഠത്തിൽ വന്നെത്തിയ പോലെ
ജന്മ ജന്മാന്തര പാപമൊഴിഞ്ഞു ഞാൻ
മോക്ഷ ശ്രീപദമണയുന്ന പോലെ
(അനന്തകോടി പുണ്യം ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts