സ്വരരാഗ സുന്ദരി
നവമാലികാർച്ചന
Swararaaga sundari (Navamaalikarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനരവീന്ദ്രൻ അങ്ങാടിപ്പുറം
ഗായകര്‍മഞ്ജരി
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2012 00:48:12.
 
സ്വരരാഗസുന്ദരി സംഗീതദായിനി
സാഹിതി ദേവി സരസ്വതി
(സ്വരരാഗസുന്ദരി )
സുമിലവേണി സുമധുരഭാഷിണി
സുരജനപൂജിതേ മൂകാംബികേ (2)
(സ്വരരാഗസുന്ദരി )

ശങ്കരന്‍ ഏകിയ വരദാനമായി നീ
കുടജാദ്രിയില്‍ വന്നു കുടിയിരുന്നു
(ശങ്കരന്‍ )
കലയുടെ ദേവതേ അ...
കലയുടെ ദേവതേ കരുണാമയി
എന്നെ കാവ്യാഞ്ജലിയാക്കൂ
നിന്‍ പാദം തഴുകുന്ന സൗപര്‍ണ്ണികാതീര്‍ത്ഥമാക്കൂ
ഗാഗാഗാ ഗാമഗമ ഗാഗാഗാ പധനിസരി
ഗാഗാഗാ ഗമപാ മപധാ പധ
നീ ധനിസാ സരിഗമഗഗരിസ നിരിസനിധപധനി
സാനീധാപാമാ പധനിസരിഗപ സനിധപാ ധനിസ
(സ്വരരാഗസുന്ദരി )

അമ്പത്തൊന്നക്ഷരം അകതാരില്‍ വിരിയിക്കും
ആനന്ദകാരിണി മൂകാംബികേ
(അമ്പത്തൊന്നക്ഷരം )
നിന്‍ വിരല്‍ത്തുമ്പിനാല്‍ അ...
നിന്‍ വിരല്‍ത്തുമ്പിനാല്‍ എഴുതുക നീ എന്റെ
നിരവദ്യ പുണ്യത്തിന്‍ ശുഭജാതകം
എന്നെ ഞാനാക്കും കാവ്യത്തിന്‍ കൈവല്യ ഭാവം
(സ്വരരാഗസുന്ദരി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts