കാല്‍ച്ചിലമ്പ്‌
നവമാലികാർച്ചന
Kaalchilambu (Navamaalikarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനരവീന്ദ്രൻ അങ്ങാടിപ്പുറം
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2012 03:03:12.
 
കാല്‍ച്ചിലമ്പുകള്‍ കിലുക്കി ഭദ്രവാള്‍ ചുഴറ്റിയാട്ടി
കാവു തീണ്ടിയാടിവരും നിന്‍ തിരുനടയിലമ്മേ
(കാല്‍ച്ചിലമ്പുകള്‍ )
ദാരികനെ നിഗ്രഹിച്ചു് ലോകമെല്ലാം കാത്തുകൊള്ളും
മോഹിനി മനോഹരി ശ്രീകൊടുങ്ങല്ലൂര്‍ വാഴുമമ്മേ
അമ്മേ ശ്രീദുര്‍ഗ്ഗേ ശ്രീദേവി ഭദ്രകാളി
കൊടുങ്ങല്ലൂര്‍ വാഴുമമ്മേ ഉഗ്രരൂപിണി

കുന്നലനാട്ടിലെന്നും തന്‍ മഞ്ഞളാഞ്ജിമയേകി
വന്നു കൂപ്പുന്ന ഭക്തരെ കാത്തു മഞ്ജുളാംഗിയായി നീ
(കുന്നലനാട്ടിലെന്നും )
പട്ടു കൂറയും ചുറ്റി തരുനെറ്റിയില്‍ കുറിയുമിട്ടു്
ജഗത്രയം കാത്തുനില്‍ക്കും വരദായിനി
(മോഹിനി മനോഹരി )

ഉരുളിയില്‍ കുരുതി വച്ചു് ഉറ‍ഞ്ഞു തുള്ളുന്ന ദേവി
ശത്രുസംഹാരരൂപിണി ദേവി ഭക്തവത്സലേ കാളി
(ഉരുളിയില്‍ )
മുഗ്ദ്ധരൂപിണിയായി തിരുദര്‍ശനം നല്‍കുവാനായി
ജഗത്രയം കാത്തുനില്‍ക്കും വരദായിനി
(മോഹിനി മനോഹരി )
(കാല്‍ച്ചിലമ്പുകള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts