ശ്രീ സരസ്വതി
ദേവി മായ
Sree saraswathi (Devi Maaya)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:09:14.
ശ്രീ സരസ്വതി വാഴും പനച്ചിക്കാട്...
അക്ഷരക്കതിരാടും പനച്ചിക്കാട്...
തങ്കനാരായം കൊണ്ടമ്മ വന്നെന്‍-
നാവിലെഴുതിയ വിജയദശമി-
പുണ്യമുള്ളൊരു പനച്ചിക്കാട്

നെയ്യ് വിളക്കു കൊളുത്തി വെച്ച്
കൈപിടിച്ചൊന്നരിയിലെഴുതാൻ
അച്ഛനെന്നെ എടുത്തു തൊഴുതൊരു പനച്ചിക്കാട്
ഏഴു കടലും താണ്ടിയെന്‍ രാധമാനസം ഒഴുകുവാന്‍
ദേവിയന്നു വരം നല്‍കിയ പനച്ചിക്കാട്...

പ ധ പ സ സ ഗ നി സ നി ധ പ
പ സ നി ധ പ മ ഗ മ പ മ ഗ രി സ
സ ഗ രി ഗ മ പ പ മ ഗ രി നി സ
പ സ സ നി ഗ രി സ മ പ പ മ ഗ രി സ.....

സ്വരവസന്തം പീലി നീര്‍ത്തും ശബ്ധസാഗര തീരത്ത്
വാഗശാക്ഷരി മീട്ടി നാരദ വീണയുണരുമ്പോള്‍
ആദിത്യന്‍ പോലുമാ ഗായത്രികള്‍ ചൊല്ലിവരുമൊരു-
പുലരികള്‍ തുയിലുണര്‍ന്നൊരു പനച്ചിക്കാട്

പ ധ പ സ സ ഗ നി സ നി ധ പ
പ സ നി ധ പ മ ഗ മ പ മ ഗ രി സ
സ ഗ രി ഗ മ പ പ മ ഗ രി നി സ
പ സ സ നി ഗ രി സ മ പ പ മ ഗ രി സ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts