സിദ്ധന്മാര്‍ ധ്യാനത്തില്‍
ഓടക്കുഴല്‍
Siddhanmaar Dhyaanathil (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:29:55.
 
ഓം നമോഃ നാരായണായഃ (2)
കൃഷ്ണാ ഗുരുപവനപുരേശാ ഹരേ (2)
മമ ഭിക്ഷാംദേഹി
ആയുരാരോഗ്യസൗഖ്യം (2)

സിദ്ധന്മാര്‍ ധ്യാനത്തില്‍ അമരും സമാധിയില്‍
പ്രത്യക്ഷനാം ഹരേ കൃഷ്ണാ
(സിദ്ധന്മാര്‍ )
ഭക്തലക്ഷങ്ങളാം വണ്ടുകള്‍ ചുഴലും നിന്‍
ത‌ൃപ്പദതാമര കണികാണണം
(ഭക്തലക്ഷങ്ങളാം )
ഹരേ കൃഷ്ണാ

യജ്ഞസ്വരൂപനായി വാഴും ഗുരുവായൂരപ്പന്റെ
ദര്‍ശനം കണികാണണം
(യജ്ഞസ്വരൂപനായി )
അര്‍ജ്ജുനത്തേരിനലങ്കാരമാം
നീലമുത്തിന്റെ മുത്തിനെ കണികാണണം
(അര്‍ജ്ജുന )
കൃഷ്ണാ ഹരേ ഹരേ കൃഷ്ണാ
(സിദ്ധന്മാര്‍ )

ശ്രീമഹാലക്ഷ്മിതന്‍ കുചകുങ്കുമം കൊണ്ടു്
ശോഭിക്കും തിരുമെയ്യേ കണികാണണം
(ശ്രീമഹാലക്ഷ്മി )
ദേവഗണങ്ങള്‍ വന്നടി തൊഴും ഗുരുവായൂര്‍
ശ്രീലകത്തിരു ദീപം കണികാണണം
(ദേവഗണങ്ങള്‍ )
കൃഷ്ണാ ഹരേ ഹരേ കൃഷ്ണാ
(സിദ്ധന്മാര്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts