മരക്കൊമ്പില്‍ ആനന്ദനൃത്തം
കാവ്യഗീതികൾ 2
Marakkompil Ananda (Kaavyageethikal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനവിജയലക്ഷ്മി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2013 10:22:23.

മരക്കൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്‌ക്കിറങ്ങി
നിഴല്‍തോറുമുന്മത്തഭാവം പകര്‍ത്തി....
മരക്കൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി....

ഉറങ്ങും ജനാലയ്‌ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്പം തളര്‍ന്നൊന്നിരുന്നും...(2)
നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി...
നിരത്തും സരിത്തും നടപ്പാതയാക്കി....
മരക്കൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്‌ക്കിറങ്ങി
നിഴല്‍തോറുമുന്മത്തഭാവം പകര്‍ത്തി....
ഭാവം പകര്‍ത്തി....

പുലർ‌കാലമഞ്ഞിന്‍ പ്രിയം വീണ യാമം
വിദൂരം വിറയ്ക്കുന്ന വെണ്മേഘതീരം...(2)
നിരാനന്ദ നിശ്ശബ്ദ താരാകുടീരം...
കരിങ്കായലോരം പെരും ചക്രവാളം...
പെരും ചക്രവാളം...

വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം സ്വകീയം പകര്‍ന്നൊന്നു നിന്നും...(2)
അടുത്താകിലും ഞെട്ടിറുത്തൊന്നെടുക്കാന്‍
ലഭിക്കാത്തതെന്തു തിരഞ്ഞുള്ളുടഞ്ഞും
മരക്കൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി....

തിരിച്ചെത്തിയെന്നിൽ ലയിച്ചേ നിലയ്ക്കും
നിരാകാര സഞ്ചാരി ഈ മൂക രൂപം...(2)
മനസ്സായിരുന്നു മരുത്തായിരുന്നു
മറക്കാത്ത സന്ദേശമൊന്നായിരുന്നോ....
ഒന്നായിരുന്നോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts