ചിങ്ങമാസത്തിൽ വെളുത്ത
ഓം ഹരിശ്രീ ഗണപതയേ നമഃ
Chinga Maasathil Velutha (Om Harisree Ganapathaye Nama)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:10:25.
ചിങ്ങമാസത്തിൽ വെളുത്ത പക്ഷം
ഉണ്ണിഗണപതി എന്റെ പക്ഷം (2)
പൊന്നും ചതുർഥിക്കു നോറ്റിരിക്കും
നമുക്കന്നം തരാനും പ്രസാദം തരാനും
പൊന്നുണ്ണി മുന്നിലെത്തും വിനായകൻ മുന്നിലെത്തും
(ചിങ്ങമാസത്തിൽ...)

ഉമയുടെ ഓമന മകനല്ലയോ
ഉലക വൃക്ഷത്തിന്റെ കനിയല്ലയോ (2)
ബ്രഹ്മത്തെ ഉൾക്കൊണ്ട വയറല്ലയോ
ഇന്നൊരു മുത്തം ഞാൻ ഏകില്ലയോ
എന്റെ തലയിൽ നിൻ തുമ്പിക്കൈ പതിയില്ലയോ
വിഘ്നേശ്വരാ... വിളയാടിവാ...
വിഘ്നേശ്വരാ... വിളയാടിവാ...
(ചിങ്ങമാസത്തിൽ...)

ഭസ്മ കുറിയിടാൻ വെണ്ണിലാവ്
നെറ്റി പതക്കത്തിൽ പൊൻകിനാവ്‌ (2)
മാറത്തു പുഴകൾതൻ പൂണുനൂല്
മാമ്പഴം തെളിയും കുരുന്നു കയ്യ്
എന്റെ മനസ്സൊരു മോദകമാവില്ലയോ
ഗണനായകാ... കളിയാടിവാ...
ഗണനായകാ... കളിയാടിവാ...

ചിങ്ങമാസത്തിൽ വെളുത്ത പക്ഷം
ഉണ്ണിഗണപതി എന്റെ പക്ഷം (2)
പൊന്നും ചതുർഥിക്കു നോറ്റിരിക്കും
നമുക്കന്നം തരാനും പ്രസാദം തരാനും
പൊന്നുണ്ണി മുന്നിലെത്തും വിനായകൻ മുന്നിലെത്തും
(ചിങ്ങമാസത്തിൽ...) 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts