വണ്ടിപ്പെരിയാറും മേടും
തിരുവാഭരണം 2
Vandipperiyarum Medum (Thiruvabharanam - II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനബിച്ചു തിരുമല ,ഡോ എസ്കെ നായർ ,കാവാലം സതീഷ് കുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2017 08:00:45.



വണ്ടിപ്പെരിയാരും മേടും നടപ്പാതയാക്കി
ഇണ്ടലൊക്കെ ഇരുമുടിയായി ശിരസ്സിന്മേൽ ഏന്തി
അണ്ഡകങ്ങൾ വാഴും അയ്യാ കലികാല ദേവാ
കണ്ടു നിന്നെ കുമ്പിടുവാൻ വരവായി ഞങ്ങൾ

അയ്യപ്പ തിന്തകതോറും സ്വാമി തിന്തകതോം
അയ്യപ്പ തിന്തകതോറും സ്വാമി തിന്തകതോം


പലകോടി ഭക്‌തജനം പതിവായി നിൻ നടയിൽ
മകര സംക്രാന്തി ദിനം എത്തിടുമ്പോൾ
നീ അവരിൽ കൃപ ചൊരിയണമേ അയ്യപ്പാ (2)
അവരിൽ കൃപ ചൊരിയണമേ ശ്രീധർമ്മശാസ്താ

നിറദീപ നെയ്തിരികൾ നിറയും നിൻ കോവിലിലെ
നടയിൽ നിന്നെരിയുമ്പോൾ ഇഷ്ടദേവാ
നീ വരമെല്ലാം തരുകില്ലേ അയ്യപ്പാ (2)
വരമെല്ലാം തരുകില്ലേ ശ്രീ ഭൂതനാഥാ

സത്യദീപ നാളമല്ലോ നിത്യ ബ്രഹ്മചാരിയല്ലോ
ഭക്ത ജനകോടികൾ തൻ ശക്തിയല്ലോ
നീ മുക്തി ഞങ്ങൾക്കേകുകില്ലേ അയ്യപ്പാ (2)
മുക്തി ഞങ്ങൾക്കേകുകില്ലേ ആനന്ദ രൂപാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts