ചെന്താമരക്കണ്ണാ
നറുവെണ്ണ
Chenthamarakanna (Naruvenna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍മഞ്ജരി
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:27.
 

ചെന്താമരക്കണ്ണാ ശിങ്കാരക്കൃഷ്ണാ നീ
പാട്ടു പാടും കുഴലിൽ നിന്നും ഉണരുന്നൊരു ഗാനധാര
നീക്കിടുന്നീ രാധ തൻ വിരഹവേദന
പോക്കിടുന്നീ ദാസി തൻ പ്രണയനൊമ്പരം
(ചെന്താമരക്കണ്ണാ...)

ശ്രീവത്സധാരിയാം ശ്രീവല്ലഭന്റെ തിരുമുടിക്കെട്ടിലെ
മയില്‍പ്പീലിയാവാൻ മോഹം (2)
ആരെയും മോഹിപ്പിക്കും മന്ദഹാസം തൂകും
നിൻ ചെറു ചുണ്ടുകൽ മുകരും
പൊൻ മുരലിയാകാൻ മോഹം
പൊന്മുരളിയാവാൻ മോഹം
ചെന്താമരക്കണ്ണാ...

ഗോകുലവാസിയാം ഗോപകുമാരന്റെ തിരുമേനി പൊതിയും
മഞ്ഞപ്പട്ടുചേലയാവാൻ മോഹം (2)
എന്നോട് കൂട്ടിരിക്കും കാർവർണ്ണനിറമോലും
വപുസ്സിൽ മൃദുവായ് തഴുകും
ഇളംകാറ്റാവാൻ മോഹം
ഇളംകാറ്റാവാൻ മോഹം
(ചെന്താമരക്കണ്ണാ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts