രാധയോടാരോ
നറുവെണ്ണ
Raadhayodaro (Naruvenna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍ശങ്കരന്‍ നമ്പൂതിരി
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2013 15:28:20.
 

രാധയോടാരോ മെല്ലെ ചോദിച്ചു
കണ്ണനോടാണോ നിനക്കിഷ്ടം (2)
ഉണ്ണിക്കണ്ണന്റെ പുല്ലാങ്കുഴൽ പാട്ടിനോടോ
വെണ്ണ കക്കുന്ന വികൃതിയോടോ
(രാധയോടാരോ...)

കായാമ്പൂവർണ്ണന്റെ വസനം കവരുന്ന
കുസൃതിയോടാണോ നിനക്കിഷ്ടം (2)
ചൂണ്ടാണിവിരലിൽ ഗോവർദ്ധനമേന്തി
ദേവേന്ദ്ര ഗർവം തീർത്ത ശ്രീകൃഷ്ണലീലയോടാണോ നിനക്കിഷ്ടം
രാധേ പറയൂ നിന്റെയിഷ്ടം
(രാധയോടാരോ...)


അമ്പാടിക്കണ്ണന്റെ ഉരലു വലിക്കുന്ന
കുറുമ്പിനോടാണോ നിനക്കിഷ്ടം (2)
ഒരു പിടിയവലിൽ സർവവും നൽകി
കുചേലവ്യസനം തീർത്ത ഗോപാലമായയോടാണോ നിനക്കിഷ്ടം
രാധേ പറയൂ നിന്റെയിഷ്ടം
(രാധയോടാരോ...)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts