പത്മതീര്‍ത്ഥത്തില്‍
ഭക്തി ഗാനങ്ങൾ
Pathmatheerthathil (Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:29.
 
പത്മതീർത്ഥത്തിലാറാടി നില്പൂ
പൈങ്കുനിമാസപ്പുലരി
അഭിഷേക തീർത്ഥത്തിലാറാടി നില്പൂ
അനന്ത പത്മനാഭൻ
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്ന വദനം ധ്യായേത്
സർവ്വ വിഘ്നോപ ശാന്തയേ
(പത്മതീർത്ഥത്തിലാറാടി ....)

ശതലക്ഷ ഹസ്തങ്ങളൊരുമിച്ചു വിടർത്തി
തവഭക്തനാമർക്കബിംബം
തൃക്കല്‍പ്പടവിലും ഗോപുരശിരസ്സിലും
മെഴുകി തനിതങ്കം ചേലിൽ
നാരായണാ നാരായണാ നാരായണാ
നാരായണാ നാരായണാ
(പത്മതീർത്ഥത്തിലാറാടി ....)

സമർപ്പിക്കുവാൻ ദുഃഖമല്ലാതില്ലൊന്നും
ഒരു ഭിക്ഷുവായി ഞാനും വന്നു
ഉഷസ്സും മദ്ധ്യാഹ്നം തീ തിന്നുമടിയനു
തുറക്കൂ തവ ദയാനേത്രം
(പത്മതീർത്ഥത്തിലാറാടി ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts