മഞ്ജുളാൽമരം
ശ്യാമവര്‍ണ്ണന്‍
Manjulalmaram (Shyama Varnnan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഹരിപ്രസാദ് ഒറ്റപ്പാലം
ഗാനരചനപ്രശാന്ത് മങ്ങാട്
ഗായകര്‍മധു ബാലകൃഷ്ണൻ ,സിതാര കൃഷ്ണകുമാർ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2014 04:25:00.
 
മഞ്ജുളാൽമരം ചാമരം വീശുമ്പോൾ
ഹരിമുരളീരവമുയരും
എൻ മാനസവീണാ തന്ത്രികൾ മീട്ടും
നൂപുരധ്വനിയുണർത്തും
മനസ്സൊരു വൃന്ദാവനികയായ് മാറും
(മഞ്ജുളാൽമരം..)

മധുരമാം ഗീതങ്ങൾ കേട്ടുണരുമ്പോൾ
കണ്ണനു നീ ചുറ്റും നൃത്തമാടും (2)
ആടിത്തളർന്നൊരാ ഗോപുരമെത്തുമ്പോൾ
എന്നെന്നും കാത്തിരിപ്പൂ എൻ കണ്ണൻ (2)
(മഞ്ജുളാൽമരം..)

കാഴ്ചയിൽ കണ്ടതെല്ലാം പീതാംബരം
നീ കേൾവിയിൽ കേട്ടതോ മുരളീരവം (2)
എങ്കിലും കണ്ണനെ കാണുന്ന മാത്രയിൽ
എന്നെന്നും ഞാനൊരു മൗനി മാത്രം (2)
(മഞ്ജുളാൽമരം..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts