അപ്പവും വീഞ്ഞുമായി നിൻ
പരിശുദ്ധ ഗാനങ്ങൾ
Appavum Veenjumayi Nin (Parisudha Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:38.
 

അപ്പവും വീഞ്ഞുമായ് നിൻ മാംസവും ചോരയും നീ ഞങ്ങൾക്ക് പങ്കുവച്ചില്ലേ
ഇവർ ചെയ്ത പാപങ്ങൾ ഒരു മുൾക്കിരീടമായ് ശിരസ്സാ വഹിച്ചോരു ദേവാ
ജീവിതമാം കാൽ‌വരിയിൽ മരക്കുരിശുകൾ ചുമന്നിടുന്നവരെന്നെന്നും
(അപ്പവും വീഞ്ഞുമായ് നീ )

അങ്ങേക്കു ഞാൻ ജീവൻ തരാം എന്നിലെ ശീമോൻ കളവു പറഞ്ഞാലും (2)
പൂങ്കോഴി കൂവും മുമ്പൊരു വട്ടം പോലും തള്ളിപ്പറയിക്കല്ലേ മനമേ
ജീവിതമാം കാൽ‌വരിയിൽ മരക്കുരിശുകൾ ചുമന്നിടുന്നവരെന്നെന്നും
(അപ്പവും വീഞ്ഞുമായ് നീ )

ചിലനാണയം ചെറു ചുംബനം കുരിശേറ്റി യൂദാ ഗുരുദേവനേയും (2)
ഭൂലോകം പോലും കാലടിവച്ചാലും ഒറ്റുകൊടുപ്പിക്കല്ലേ മനമേ
ജീവിതമാം കാൽ‌വരിയിൽ മരക്കുരിശുകൾ ചുമന്നിടുന്നവരെന്നെന്നും
(അപ്പവും വീഞ്ഞുമായ് നീ )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts