പുൽകുടിലിൽ കൽത്തൊട്ടിയിൽ
പരിശുദ്ധ ഗാനങ്ങൾ
Pulkudilil Kalthottiyil (Parisudha Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2013 04:15:40.

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍,
മറിയത്തിന്‍ പൊന്‍മകനാ‍യി
പണ്ടൊരുനാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മദിനം (2)
പോരു മണ്ണിലെ ഇടയന്മാരെ,
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാലും കമ്പിളിയും കിന്നരവും താളവുമായി
(പുല്‍ക്കുടിലില്‍...)

മെല്‍ഷ്യരും കാസ്പറും ബെല്‍ത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം മിശിഹാ പിറന്ന ദിനം(2)
(പോരൂ മണ്ണിലെ…)

ഭൂമിയില്‍ ദൈവമക്കള്‍ നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം (2)
(പോരൂ മണ്ണിലെ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts