ഒരിടത്തൊരിടത്തൊരു
കുട്ടികളുടെ പാട്ടുകൾ - വാല്യം II
Oridathoridathoru (Childrens Songs - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:41.
ഒരിടത്തൊരിടത്തൊരു വീട്ടിലൊരിടയച്ചെക്കൻ
തുടരരെത്തുടരെ നുണ വിളമ്പും കുസൃതിച്ചെക്കൻ
അകലത്തകലത്തൊരു മേട്ടിൽ ആടു മേയ്ക്കാൻ
ഒരു നാളിൽ പുലരിയ്ക്ക് യാത്രയായി അവൻ
ഒരു നാളിൽ പുലരിയ്ക്ക് യാത്രയായി
(ഒരിടത്തൊരിടത്തൊരു....)


തളിരിളം കാട്ടിലെ മാമരച്ചില്ലയിൽ
ഇടയച്ചേറുക്കൻ ഊഞ്ഞലാടി
അവൻ മുളങ്കുഴലൂതി പാട്ടു പാടി
കുളിരിളം പൊയ്ക തൻ തീരത്തു നാമ്പിട്ട
കുരുന്നില തിന്നു മേഞ്ഞു കുഞ്ഞാടുകൾ
(ഒരിടത്തൊരിടത്തൊരു....)


ഒറ്റയ്ക്കിരുന്നു മടുത്തപ്പോൾ ചെക്കനൊന്നു
ഒച്ചയിട്ടയ്യോ പുലി വരൂനോ
അയ്യോ പുലി വരുന്നേ ഓടി വായോ കൊല്ലുന്നേ
ഒറ്റയ്ക്കിരുന്നു മടുത്തപ്പോൾ ചെക്കനൊന്നു
ഒച്ചയിട്ടയ്യോ പുലി വരൂനോ
അക്കരെക്കുന്നിലെ ആളുകൾ കേട്ടപ്പോൾ
ഒത്തൊരുമിച്ചവിടേയ്ക്കോടി വന്നു
പുലിയില്ല എലിയില്ല പൂച്ചയുമില്ല (2)
കളിയാക്കിച്ചിരിച്ചല്ലോ ഇടയച്ചെക്കക്കൻ
(ഒരിടത്തൊരിടത്തൊരു....)


മറ്റൊരു നാളിൽ ആടു മേയ്ക്കാൻ വന്നു
ഇടയനതേ മേട്ടിൽ
കലിയിളകി അലറി മുരണ്ടൊരു വൻ പുലി
ഇടയന്റെ മേലേ കുതിച്ചു ചാടി
ഇടയന്റെ മേലേ കുതിച്ചു ചാടി



അലറി വിളിച്ചു കരഞ്ഞു ചെക്കൻ
പുലി വരുന്നേ കൊല്ലുന്നേ പുലി വരുന്നേ (2)
അക്കരെക്കുന്നിലെ ആളുകൾ കേട്ടപ്പോൾ
വിശ്വസിച്ചില്ലവർ വന്നുമില്ല
ചെക്കനെ പുലി കൊന്നു തിന്നുവല്ലോ പാവം
ചെക്കനെ നുണ തന്നെ കൊന്നുവല്ലോ
പാവം ചെക്കനെ നുണ തന്നെ കൊന്നുവല്ലോ
പാവം ചെക്കനെ നുണ തന്നെ കൊന്നുവല്ലോ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts