കേട്ടു മറന്നൊരു പാട്ടിന്റെ
ജൂൺ മഴയിൽ
Kettu marannoru paattinte (June Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഷഹബാസ് അമൻ ,രചന ജോൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:42.

കേട്ടു മറന്നൊരു പാട്ടിന്റെ ഈണമായ്
പാര്‍ക്കുന്നു നീയെന്റെ നെഞ്ചില്‍.. (കേട്ടു മറന്നൊരു.. )
പാര്‍ക്കുന്നു നീയെന്റെ നെഞ്ചില്‍...
പാടിയിട്ടില്ലാത്തൊരീരടി മാത്രം
ഞാന്‍ ഓര്‍ക്കുന്നു നിത്യവും ഉള്ളില്‍..
ഓര്‍ക്കുന്നു നിത്യവും ഉള്ളില്‍...

ഈ മിഴിപ്പീലിയില്‍ തങ്ങിനില്ക്കും
മഴത്തുള്ളിയില്‍ നിന്‍ മുഖം തിളങ്ങി..
മഴത്തുള്ളിയില്‍ നിന്‍ മുഖം തിളങ്ങി...
പാടലമാം വെയില്‍ താണിറങ്ങുന്നൊരു
താഴ്വര പോലെ നീ പൂത്തിറങ്ങി..
താഴ്വര പോലെ നീ പൂത്തിറങ്ങി...
(കേട്ടു മറന്നൊരു... )

ഈ മരച്ചില്ലയില്‍ ആടി നില്ക്കും
കിളിക്കൂട്‌ വിളിക്കുന്നു ഗൂഡമായി ..
കൂടു വിളിക്കുന്നു ഗൂഡമായി.. (ഈ മരച്ചില്ലയില്‍.. )
പോയ ജന്മത്തില്‍ കുരുവികളായി നാം
പാര്‍ത്തിരിക്കാം അതിലെന്ന പോലെ..
പാര്‍ത്തിരിക്കാം അതില്‍ എന്ന പോലെ...

വേരുകള്‍ ചെന്നു തൊടുന്നുവോ മണ്ണിന്റെ
ആര്‍ദ്രമേതോ സ്വകാര്യതയില്‍..
ആര്‍ദ്രമേതോ സ്വകാര്യതയില്‍... (വേരുകള്‍.. )
ഈ ഇളംകാറ്റില്‍ വിടര്‍ന്നൊരു പൂവെന്റെ
കാതിലതിന്‍ പൊരുള്‍ മന്ത്രിക്കുന്നു..
കാതിലതിന്‍ പൊരുള്‍ മന്ത്രിക്കുന്നു... (ഈ ഇളംകാറ്റില്‍.. )
(കേട്ടു മറന്നൊരു... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts