ഈറൻ മുടിത്തുമ്പിൽ
ആത്മരാഗം
Eeran Mudithumbil (Aathmaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ഷിബുരാജ്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:48.
 


ഈറൻ മുടിത്തുമ്പിൾ ആവണിപ്പൂവുമായ്
പൊൻ ചിങ്ങമാസമണഞ്ഞിടുമ്പോൾ
ഈറനുണങ്ങും മിഴികളുമായിതാ
പൂമുഖപ്പടിമേൽ ഞാൻ നിന്നിടുന്നു
എന്നുണ്ണിപ്പൈതലിൻ കൊഞ്ചലിൻ ശീലുകൾ
കാതിലും കനവിലും കേട്ടിടുമ്പോൾ
എന്നിലെ മാതാവിൻ മനസ്സിലെ പൂക്കളം
കണ്ണീർ തെളിനീരായ് മാഞ്ഞിടുന്നു




പോയ പൊന്നോണത്തിൽ ഒരു കുഞ്ഞുപൂക്കളം
എന്നുണ്ണിക്കണ്ണനും തീർത്തിരുന്നു
പുളിയിലക്കരയുള്ള പൂമുണ്ടും ചുറ്റിയെൻ
അമ്പോറ്റിക്കണ്ണനണഞ്ഞിടുമ്പോൾ
എന്തെന്തു ചന്തമെൻ പൊന്നോമൽ പൂവിനു
എന്തെന്തു മധുരമായ് പിഞ്ചിളം മൊഴികൾക്ക്
കൽക്കണ്ടം തേനിൽ കുഴച്ച പോലെ
കൽക്കണ്ടം തേനിൽ കുഴച്ച പോലെ


തുമ്പപ്പൂവെന്തേ വെളുത്തതമ്മേ
തുമ്പിപ്പെണ്ണേന്തേ തുള്ളാത്തതമ്മേ (2)
കുഞ്ഞു വിളിച്ചിട്ടും പൂക്കണി വെച്ചിട്ടും
മാവേലിയച്ഛൻ വരാത്തതെന്തേ (2)



ഒരു നൂറു വാക്കുകൾ ചോദ്യമണികളാൽ
ആ മണിച്ചുണ്ടിൽ തേനൂറ്റീടുമ്പോൾ
വാരിയെടുത്തോമൽക്കണ്ണിലും കവിളിലും
പാരാർന്ന മുത്തം ഞാനെത്ര വെച്ചു


തുംഗമാം ശോകത്തിൽ കൈപ്പുനീരിൽ
മനം നൊന്തു പിടഞ്ഞു വലയുമ്പോഴും
എൻ മണിപ്പൈതലിൻ പൂവിതൾ തൂമുഖം
ഉൾക്കുളിരായ് തെളിഞ്ഞിടുന്നു
പിഞ്ചിളം ചുണ്ടിനാൽ പൂമുത്തമേകുവാൻ
പുഞ്ചിരിപൂവായ് നീ വിരിയുകില്ലേ
കുഞ്ഞിക്കരങ്ങളാൽ ഇപ്പാവമമ്മ തൻ
കണ്ണിണ പൊത്താൻ നീ വരില്ലേ

പിഞ്ചിളം ചുണ്ടിനാൽ പൂമുത്തമേകുവാൻ
പുഞ്ചിരിപൂവായ് നീ വിരിയുകില്ലേ
ഒരു മാത്ര കാണുവാൻ ഒന്നിനി താരാട്ടാൻ
ഉഴറുന്നിതെൻ മനം അരുമക്കുഞ്ഞേ



നിമിഷ ജന്മത്തിന്റെ അക്കരക്കടവിലെ
പടവിൽ നിൻ രൂപം കൈ നീട്ടി നിൽക്കെ
നിമിഷ ജന്മത്തിന്റെ അക്കരക്കടവിലെ
പടവിൽ നീയെന്നെയും കാത്തു നിൽക്കെ
തുഴയുന്നു ഞാൻ നിന്നിലണയുവാനായ്
തുഴയുന്നു ഞാൻ നിന്നിൽ അലിയുവാനായ്
തുഴയുന്നു ഞാൻ നിന്നിലണയുവാനായ്
തുഴയുന്നു ഞാൻ നിന്നിൽ അലിയുവാനായ്
തുഴയുന്നു ഞാൻ നിന്നിൽ അലിയുവാനായ്
തുഴയുന്നു ഞാൻ നിന്നിൽ അലിയുവാനായ്......






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts