ശിവമകൻ ശിവകരം
ശാസ്താവ്
Siva Makan Sivakaram (Sasthavu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംസുപോഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 18:03:12.
 
ശിവമകന്‍ ശുഭകരന്‍ ശരണമായി
ശബരിതന്‍മലയിലിന്നുദയമായി
(ശിവമകന്‍ )
വലംകരം തൊടാന്‍ മനോബലം തരാന്‍
അനാഥമാമകം നിറഞ്ഞൊരാധി നീക്കുവാന്‍
വന്നു നില്‍പ്പവന്‍ സ്വാമി സുന്ദരന്‍
കരുണചെയ്തു
(ശിവമകന്‍ )
അയ്യപ്പാ ശരണമയ്യപ്പാ ശരണം ശരണം (2)
മാലകന്നു മാല കെട്ടി ഏറ്റെണീറ്റൊരേട്ടനേ
‌നിതാന്തനാം നിരഞ്ജനേ നിരാമയപ്രകാശമേ
സ്വാമിശരണം സ്വാമിശരണം ശരണം സ്വാമി സ്വാമിശരണം
(മാല )
വാചിവാഹനാ വിചാരമാകണേ
നാല്‍വേദനായകാ വിഷാദമാറ്റണേ
ചിന്‍മുദ്രയിട്ടു ഞാന്‍ നിത്യസത്യമാം പടികടന്നു
(ശിവമകന്‍ )
അയ്യപ്പാ ശരണമയ്യപ്പാ ശരണം ശരണം (2)

വാവരോടു സ്നേഹമാര്‍ന്ന സ്വാമിയേ സുരേശനേ
സുതാര്യശ്രീകലേശനേ ചിരന്തനപ്രഭാവമേ
സ്വാമിശരണം സ്വാമിശരണം ശരണം സ്വാമി സ്വാമിശരണം
(വാവരോടു )
കാമവൈരിയായി കിനാവിലാഴണേ
പൂങ്കാവിലീശ്വരാ കിരാതമകലണേ
ഞാന്‍ പത്തുമെട്ടുമാത്രിപ്പടിയ്ക്കു മേല്‍ തൊഴുതു നിന്നു
(ശിവമകന്‍ )
അയ്യപ്പാ ശരണമയ്യപ്പാ ശരണം ശരണം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts