യദുകുലം തൊഴുതു
വർണ്ണ വൃന്ദാവനം
Yadhukulam Thozhuthu (Varna Vrindhaavanam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനശശികല മേനോന്‍
ഗായകര്‍മഞ്ജരി
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:50.

യദുകുലം തൊഴുതു വലംവയ്ക്കും
ഹരിചന്ദനമണമുള്ള കാറ്റേ.. (യദുകുലം.. )
കാട്ടിലോ മേട്ടിലോ കാളിന്ദീതീരത്തോ
കണ്ണനെ എങ്ങാനും കണ്ടോ.. എന്റെ
കണ്ണനെ എങ്ങാനും കണ്ടോ...
(യദുകുലം... )

നീലക്കടമ്പിന്‍ ഇലച്ചാര്‍ത്തില്‍ നിന്നും
ഒരു വേണുനാദം കേള്‍ക്കുന്നുവോ.. (നീലക്കടമ്പിന്‍.. )
നീരദവര്‍ണ്ണന്റെ പൊന്‍കാല്‍ച്ചിലമ്പിന്റെ
നേര്‍ത്തൊരു നിസ്വനം കേള്‍ക്കുന്നുവോ..
എത്രയോ നേരമായ് കാത്തിരിപ്പൂ നിന്‍
ജീവന്റെ ജീവനാം പ്രിയരാധ... (എത്രയോ നേരമായ്.. )
(യദുകുലം... )

ഗോവര്‍ദ്ധനത്തിന്റെ സാനുവില്‍ പൈക്കള്‍ തന്‍
കുടമണിനാദം കേള്‍ക്കുന്നുവോ.. (ഗോവര്‍ദ്ധനത്തിന്റെ.. )
പുളകിതയാകും യമുന തന്‍ മാറില്‍
അലസമായ് നീന്തിത്തുടിക്കുകയോ..
എത്രയോ നേരമായ് കാത്തിരിപ്പൂ നിന്‍
ജീവന്റെ ജീവനാം പ്രിയരാധ... (എത്രയോ നേരമായ്.. )
(യദുകുലം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts