ഇതുവരെ നിന്നെ
ചിത്രവസന്തം
Ithuvare Ninne (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:51.
 ഇതുവരെ നിന്നെ ഞാന്‍ കണ്ടതില്ലെങ്കിലും
അറിയാമോമനേ നിന്‍ വദനം
ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞതില്ലെങ്കിലും
അറിയാമെനിക്കുനിന്‍ സ്വരസാന്ത്വനം
ജാലകക്കിളിവാതില്‍ ഞാന്‍ മെല്ലെ തുറക്കവേ
ഒഴുകിയെത്തുന്നു നിന്‍ സുഖപരിമളം ...... സുഖപരിമളം
ഇതുവരെ നിന്നെ ഞാന്‍ കണ്ടതില്ലെങ്കിലും
അറിയാമോമനേ നിന്‍ വദനം

കൈതപ്പൂ വരമ്പത്തും കറുകപ്പുല്‍മേട്ടിലും
കാതരേ നിന്നെ ഞാന്‍ നിനച്ചിരുന്നു
കൈതപ്പൂ വരമ്പത്തും കറുകപ്പുല്‍മേട്ടിലും
കാതരേ നിന്നെ ഞാന്‍ നിനച്ചിരുന്നു
ചെമ്പകപ്പൂമുഖം ഒരുനോക്കു കാണുവാന്‍
നെഞ്ചകം വല്ലാതെ മോഹിക്കുന്നു
ഞാന്‍ കാറ്റിനെ ദൂതുമായ്‌ അയക്കുന്നു
ഇതുവരെ നിന്നെ ഞാന്‍ കണ്ടതില്ലെങ്കിലും
അറിയാമോമനേ നിന്‍ വദനം

പരല്‍മുല്ലപ്പൂക്കളും തളിരോലും അരളിയും
കരളിലെ നൊമ്പരം അറിഞ്ഞതില്ല
പരല്‍മുല്ലപ്പൂക്കളും തളിരോലും അരളിയും
കരളിലെ നൊമ്പരം അറിഞ്ഞതില്ല
മാന്മിഴിയാളെ നീ എന്‍ ചാരെയണയാതെ
മനസ്സിനു പൊന്നോണമാവുകില്ല
എന്റെ സംഗീതം സാന്ദ്രമായി തീരുകില്ല

ഇതുവരെ നിന്നെ ഞാന്‍ കണ്ടതില്ലെങ്കിലും
അറിയാമോമനേ നിന്‍ വദനം
ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞതില്ലെങ്കിലും
അറിയാമെനിക്കുനിന്‍ സ്വരസാന്ത്വനം
ജാലകക്കിളിവാതില്‍ ഞാന്‍ മെല്ലെ തുറക്കവേ
ഒഴുകിയെത്തുന്നു നിന്‍ സുഖപരിമളം സുഖപരിമളം
ഇതുവരെ നിന്നെ ഞാന്‍ കണ്ടതില്ലെങ്കിലും
അറിയാമോമനേ നിന്‍ വദനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts