ഒളിച്ചേ കണ്ടേ കണ്ണാരമ്പൊത്തി
ദൂരദർശൻ ലളിതഗാനങ്ങൾ
Oliche Kande Kannaarampothi (Dooradarsan Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ പി ഉദയഭാനു
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 14:30:04.




ഒളിച്ചേ കണ്ടേ കണ്ണാരം പൊത്തി
ഒളിച്ചേ കണ്ടേ കണ്ണാരം പൊത്തി
കളിച്ചേ കരഞ്ഞേ പിന്നെ ചിരിച്ചേ
കണ്ണാടിയിൽ നീലക്കണ്ണു തെളിഞ്ഞു
കണ്ണിൻ കണ്ണാടിയിൽ ആഴത്തിലെങ്ങോ
ഒളിച്ചേ കണ്ടേ മനക്കണ്ണ്
(ഒളിച്ചേ...)

മാനത്തെ മൂലയ്ക്കു നക്ഷത്രം പോലെ
എങ്ങോ ചിമ്മും ദുഃഖതരിയിൽ
ജീവിതം മുങ്ങി തകരാതിരിക്കാൻ
മറവി കൊണ്ടോർമ്മക്കൊരാവരണം
(ഒളിച്ചേ...)

നാവിൻ തുമ്പിലെ കയ്പ്പിൽ ഒളിഞ്ഞു
ഉള്ളിന്നുള്ളിൽ ഉറയും മധുരം
രാത്രി തൻ നോവാം ഇരുളിന്റെയകലെ
പുലരിയ്ക്കു ചൂടാനൊരു പൊൻ കിരണം
(ഒളിച്ചേ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts