പൂവേ പൊലി പൂമ്പുലരി
ദൂരദർശൻ ലളിതഗാനങ്ങൾ
Poove Poli Poompulari (Dooradarsan Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ പി ഉദയഭാനു
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:52.




പൂവേ പൊലി പൂമ്പുലരി
പൊൻച്ചിങ്ങ കണിമലരി
സുമംഗലി നിന്റെ സൂര്യ പതക്കത്തിൻ
ചരടിനു പത്തരമാറ്റ്
മംഗല്യ ചരടിനു പത്തരമാറ്റ്
പൂവേ പൊലി പൂമ്പുലരി

അത്തം കുളിച്ച് ചിത്രക്കുറി തൊട്ട് (2)
ചോതി പുടവ ഞൊറിഞ്ഞുടുത്തു
ഭാഗ്യവിശാഖ പൂക്കളം തൊഴും നിന്റെ
ഭാഗ്യവളകൾ പാടും കയ്യിൽ
സ്വർണ്ണത്തളികയിൽ ഞങ്ങൾക്കുടുക്കാൻ വർണ്ണ പുടവകളല്ലോ
അണിവർണ്ണ പുടവകളല്ലോ
(പൂവേ പൊലി..)

തൃക്കേട്ട കുളിരും ശ്രീമൂലപ്പൂവും (2)
പൂരാടക്കാറ്റിനു കടം കൊടുത്തു
ഉത്രാടക്കുടത്തിൽ പായസത്തേനുമായ്
ഉദിക്കുന്നു തിരുവോണപ്പുലരി
നിറപറ വയ്ക്കുമീ മലയാള നാടിന്റെ
ഹൃദയോത്സവമായ് പോരൂ നീ
മധുരോത്സവമായ് പോരൂ
(പൂവേ പൊലി..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts