കന്നത്തം കാട്ടുന്ന കണ്ണാ
ദൂരദർശൻ ലളിതഗാനങ്ങൾ
Kannatham Kaattunna Kannaa (Dooradarsan Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ പി ഉദയഭാനു
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:52.
 
കന്നത്തം കാട്ടുന്ന കണ്ണാ കണ്ണാ
നിന്നോടു ഞാനൊന്നു ചോദിച്ചോട്ടെ
പുന്നാഗം പൂത്തപ്പോൾ കണ്ണാന്തളി പൂത്തപ്പോൾ
പിന്നാലെ നടന്നൊരു പെണ്ണേത്-നീ
പിന്നാലെ നടന്നൊരു പെണ്ണേത്
(കന്നത്തം കാട്ടുന്ന കണ്ണാ കണ്ണാ)

എന്നങ്ങു രാധിക കോപിച്ചു ചെന്നപ്പോൾ
വൃന്ദാവനത്തിലെ വാസുദേവൻ(എന്നങ്ങു)
കർണ്ണാന്ത വിശ്രാന്ത നേത്രങ്ങൾ മിഴിച്ചിട്ട്
ഒന്നുമറിയാത്ത മട്ടു കാട്ടി കള്ളൻ
സുന്ദരി വല്ലവിയോടേവമോതി
(കന്നത്തം കാട്ടുന്ന കണ്ണാ കണ്ണാ)

കണ്ടില്ല കേട്ടില്ല ഞാനുമറിഞ്ഞീല
കണ്ടാലഴകുള്ള പെണ്ണാണെന്നോ(കണ്ടില്ല)
പിന്നാലെ നടന്നവൻ എന്നെപ്പോലിരുന്നെന്നോ
എന്നാണെ നിന്നാണെ അറിഞ്ഞതില്ല- കണ്ണു
രണ്ടാണെ ഞാനൊന്നും അറിഞ്ഞതില്ല
(കന്നത്തം കാട്ടുന്ന കണ്ണാ കണ്ണാ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts