ഉത്രാട പൂവിളിയിൽ (നിർമ്മല)
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Utradapooviliyil [Niramala song] (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 15:48:51.

ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായ്
പൂത്തിറയാടും ഗ്രാമവസന്തം തിരുമുടിയണിയുകയായ്
പടയണിയും തേൻപഴമകളും പഴമുതിരും പൊൻ പാർവണവും
മധുമയലഹരിയിൽ അടിമുടിയുലയുകയായ്
പ്രകൃതി തൊഴുതുണരും ഇവിടെയൊരുമയുടെ
രാഗഭാവലയനം ലയനം
(ഉത്രാടപ്പൂവിളിയിൽ…)

നാദങ്ങൾ മനം നിറഞ്ഞു താളങ്ങൾ ചിലമ്പണിഞ്ഞു
പുതു പുലരി പ്രണവപദമോതി
നവരജനി കമലദളമാടി
അമരകലയിൽ അമൃതമൊഴിയിൽ
ആത്മരാഗ മധുരം മധുരം
(ഉത്രാടപ്പൂവിളിയിൽ…)

ഉന്മാദം തിരയുയർത്തി
ആമോദം കളമുണർത്തി
കഥകളിയിൽ അനഘ ലയ ലാസ്യം
പദകമലമിളകി അഭിരാമം
ഭരതനടന ജതിയിൽ അഴകിൻ
സാന്ദ്രഭാവ ചലനം ചലനം
(ഉത്രാടപ്പൂവിളിയിൽ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts