പൊയ്പോയ
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Poypoya (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:05:12.

പൊയ്പ്പോയ നാളിലെ ലാവണ്യസ്വപ്നമായ്
പുഞ്ചിരിക്കുന്നുവോ ദേവാംഗനേ (2)
കരളിൽ കിലുങ്ങുന്ന കാൽ ചിലമ്പൊലിയുമായ്
വീണ്ടുമിങ്ങെത്തിയോ വാസന്തമേ എന്നോമലേ
(പൊയ്പ്പോയ നാളിലെ..)

അന്നാദ്യമായ് നമ്മളൊരുമിച്ചു കണ്ടതൊരുത്രാടരാത്രിയിലായിരുന്നു (2)
മറ്റെന്തിനേക്കാളും ഇഷ്ടമായ് ആ രൂപം നെഞ്ചോടു ചേർത്തിരുന്നു
മഴയെന്നും വെയിലെന്നുമറിയാതെയെന്നുമീ
മലർമരച്ചോട്ടിൽ നമ്മൾ കണ്ടിരുന്നു
(പൊയ്പ്പോയ നാളിലെ..)

ആർദ്രനിലാവിലെ തളിരോലപ്പന്തലിൽ കിന്നാരമോതി നമ്മൾ നടന്നില്ലേ (2)
ആയിരം നക്ഷത്രത്തോഴിമാരോടൊപ്പം ആകാശഗംഗയിൽ കുളിച്ചില്ലേ
ഒന്നിച്ചു വാഴുമെന്നൊരുപാടൊരുപാടൊരുപാട്
സങ്കല്പ സാമ്രാജ്യം തീർത്തില്ലേ
(പൊയ്പ്പോയ നാളിലെ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts