എന്റെ നെഞ്ചു പൊട്ടി പാടണ
എന്റെ പൊന്നു മുത്തപ്പാ
Ente Nenju Potti Paadana (Ente ponnu muthappa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമോഹന്‍ദാസ്‌
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2019 08:09:54.
എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിന്റേയുള്ളമലിയണെയത് കേട്ട് കേട്ട്
എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട്
നിന്റെ കോവിൽ മുമ്പിൽ എന്നും മീനൂട്ട്
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ... മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ... (എന്റെ നെഞ്ച് )

തന്നിടെണെ ഭാഗ്യം കാണാൻ നിന്റെ ആറാട്ട് മണ്ണിൽ വന്ന കൈലാസേശ നിൻ നീരാട്ട് (2)
നിൻ നടയിൽ വരുവോർക്കെല്ലാം എന്നും ചോറുട്ട് (2)
പറശ്ശിനിക്കടവിൽ ദേവാ നിൻ വിളയാട്ട്
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ... മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ... (എന്റെ നെഞ്ച് )

കാടകത്തിൽ നായ്ക്കളല്ലോ നിനക്കു കൂട്ട് നീ ഉടുത്തു കെട്ടുകയല്ലേ ചുവന്ന പട്ട് (2)
അച്ഛനമ്മ കേണപ്പോഴും നിനക്കൊരേ മട്ട് (2)
എന്തിനാണെൻ മുന്നിൽ നിൻ കണ്ണുകെട്ടു
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ... മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ... (എന്റെ നെഞ്ച് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts