കുന്നോളം പൊന്നു വേണ്ടേ
എന്റെ പൊന്നു മുത്തപ്പാ
Kunnolam Ponnu Vende (Ente ponnu muthappa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമോഹന്‍ദാസ്‌
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2021 15:27:58.
കുന്നോളം പൊന്നു വേണ്ട
വിണ്ണോളം വീടും വേണ്ട
എന്നോട് കൂടെ വേണേ മുത്തപ്പാ
എന്റെ കൂടെ എന്നും വേണേ മുത്തപ്പാ
വീരാളി പാട്ടും വേണ്ട
രാജാധികാരം വേണ്ട
നേരിന്റെ തേരിലേറി വാ മുത്തപ്പാ
എന്നാളും എന്റെ ഉള്ളിൽ വാഴാൻ വാ മുത്തപ്പാ
കുന്നോളം പൊന്നു വേണ്ട വിണ്ണോളം വീടും വേണ്ട
എന്നോട് കൂടെ വേണേ മുത്തപ്പാ എന്റെ കൂടെ എന്നും വേണേ മുത്തപ്പാ

കാണാത്ത കണ്ണുകൾക്കു നീയൊരത്ഭുതം
കാണുന്ന കണ്ണുകൾക്കു നീ മൽഹോത്സവം (2 )
എല്ലാരും തേടിടുന്ന നിത്യ തേജസ്സേ
ഇല്ലാതെ വന്നിടാത്ത പുണ്യ സ്രോതസ്സേ
മുത്തപ്പാ മുത്തപ്പാ നിയെ തുണ

കുന്നോളം പൊന്നു വേണ്ട
വിണ്ണോളം വീടും വേണ്ട
എന്നോട് കൂടെ വേണേ മുത്തപ്പാ
എന്റെ കൂടെ എന്നും വേണേ മുത്തപ്പാ
വീരാളിപ്പാട്ടും വേണ്ടാ
രാജാധികാരം വേണ്ട
നേരിന്റെ തേരിലേറി വാ മുത്തപ്പാ
എന്നാളും എന്റെ ഉള്ളിൽ വാഴാൻ വാ മുത്തപ്പാ


തോരാത്ത കണ്ണ് നീരാൽ ധാര കോരിയാൽ
തീരാത്ത നൊമ്പരങ്ങൾ നീ തീർത്തിടും (2 )
ആരാമസുന്ദരമാം നിൻ മടപ്പുരേൽ
ആരണ്യ പാവനാമാം സ്വർനദിക്കരെ
മുത്തപ്പാ മുത്തപ്പാ നീ ഏകിടയായ്

കുന്നോളം പൊന്നു വേണ്ട
വിണ്ണോളം വീടും വേണ്ട
എന്നോട് കൂടെ വേണേ മുത്തപ്പാ
എന്റെ കൂടെ എന്നും വേണേ മുത്തപ്പാ
വീരാളി പാട്ടും വേണ്ട
രാജാധികാരം വേണ്ട
നേരിന്റെ തേരിലേറി വാ മുത്തപ്പാ
എന്നാളും എന്റെ ഉള്ളിൽ വാഴാൻ വാ മുത്തപ്പാ (2 )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts