കാടനെ കവിയാക്കും കരുണ
ദേവി കടാക്ഷം
Kaadane Kaviyaakkum Karuna (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 06 2020 16:06:22.
 കാടനെ കവിയാക്കും കരുണാമയീ..
കാടാമ്പുഴയിലെ ബ്രഹ്മമയീ...
ഓരോ പുലരിയും സന്ധ്യയും നിന്നെ
പൂമൂടി തൊഴുന്നൂ ശ്രീപാർവതീ..
കാടനെ കവിയാക്കും കരുണാമയീ..
കാടാമ്പുഴയിലെ ബ്രഹ്മമയീ..
ഓരോ പുലരിയും സന്ധ്യയും നിന്നെ
പൂമൂടി തൊഴുന്നൂ ശ്രീപാർവതീ..
കാടനെ കവിയാക്കും കരുണാമയീ..
കാടാമ്പുഴയിലെ ബ്രഹ്മമയീ..

കള്ളച്ചൂതിൽ ഞാൻ തോല്കുമ്പോൾ
അസുരൻ കാട്ടുപന്നിയായ് നേർക്കുമ്പോൾ
കള്ളച്ചൂതിൽ ഞാൻ തോല്കുമ്പോൾ
അസുരൻ കാട്ടുപന്നിയായ് നേർക്കുമ്പോൾ
കിരാതമാടാൻ അവതരിക്കണമേ
ഖരഹരപ്രിയയാം ദേവി
ഇഷ്ടവരദായിനീ ജഗജനനീ
കാടനെ കവിയാക്കും കരുണാമയീ
കാടാമ്പുഴയിലെ ബ്രഹ്മമയീ
ഓരോ പുലരിയും സന്ധ്യയും നിന്നെ
പൂമൂടി തൊഴുന്നൂ ശ്രീപാർവതീ
കാടനെ കവിയാക്കും കരുണാമയീ
കാടാമ്പുഴയിലെ ബ്രഹ്മമയീ

ചെത്തിപ്പൂക്കളായ് ചൊരിയുന്നേനെന്റെ
ദുഃഖങ്ങൾ നിന്റെ തൃക്കാൽക്കളിൽ
ചെത്തിപ്പൂക്കളായ് ചൊരിയുന്നേനെന്റെ
ദുഃഖങ്ങൾ നിന്റെ തൃക്കാൽക്കളിൽ
ആഭിചാരത്താൽ കറുത്തൊരീ രാത്രികൾ
മുട്ടറുക്കും നിന്റെ നടയിൽ
അമ്മേ എനിക്കുണ്ടോ വെളിച്ചം..
ഈ അർജ്ജുനന് പാശുപതാസ്ത്രം ..
കാടനെ കവിയാക്കും കരുണാമയീ..
കാടാമ്പുഴയിലെ ബ്രഹ്മമയീ..
ഓരോ പുലരിയും സന്ധ്യയും നിന്നെ
പൂമൂടി തൊഴുന്നൂ ശ്രീപാർവതീ..
കാടനെ കവിയാക്കും കരുണാമയീ..
കാടാമ്പുഴയിലെ ബ്രഹ്മമയീ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts