മുല്ലപ്പൂ മണമെഴും
സ്നേഹം സുഖമാണത്
Mullappo manamezhum (Sneham Sukhamaanathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓസ്കാർ അബിദ്
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2013 05:37:21.

മുല്ലപ്പൂമണമെഴും നെഞ്ചോരം ഉറങ്ങവേ
സ്നേഹം സുഖമാണത്
വാതില്‍പ്പടി ചാരി നീ എൻ മാറിൽ ഒതുങ്ങവേ
സ്നേഹം സുഖമാണത്
ഇല്ലെനിക്കു ജന്മം നിന്നെ പിരിഞ്ഞെന്നു ചൊല്ലി
ഞാൻ നിന്നിൽ നിറയുന്നിതാ
വെറുതേ മിഴിയിൽ നീ തെളിയുന്ന കാലം
ഹൃദയം കവിയുന്നിതാ
എന്റെ ജീവൻ നിന്റെ കൂടെ ചേർന്നലയുമ്പൊഴും
സ്നേഹം സുഖമാണത്
(മുല്ലപ്പൂമണമെഴും..)

വർണ്ണം തേടുന്നു ഭൂമിയിൽ പൂവുകൾ
ഗാനം തേടുന്നു രാവിതിൽ രാക്കുയിൽ
അതു പോൽ സഖിയേ കൊതിക്കുന്നു ഞാൻ
താരം മേഘത്തിലാഴുന്ന പോലെയും
രാഗം താളത്തിൽ ചേരുന്ന പോലെയും
കവിതേ നിന്നിൽ ലയിക്കുന്നു ഞാൻ
തുമ്പികളെ തേടും ഒരു പൂ പോലെ ഞാനും
മയക്കത്തിൽ നിന്നും നിന്റെ വിളി കേട്ടിതാ
വന്നു നിന്നെ പുൽകും നേരം തമ്മിൽ അലിയുമ്പൊഴും
സ്നേഹം സുഖമാണത്
(മുല്ലപ്പൂമണമെഴും..)

മുന്നിൽ പെയ്യുന്ന മാരിയിൽ മുങ്ങി നാം
ചുണ്ടിൽ വീഴുന്ന മുത്തുകൾ നുള്ളിയും
മലരിൽ മലരായ് ഒതുങ്ങുന്നിതാ
മേട വെണ്ണിലാചന്ദനം വാരി നീ
എന്റെ നെഞ്ചിൽ വരയ്ക്കുന്ന നേരത്ത്
കുളിരിൽ ഹൃദയം വിറയ്ക്കുന്നിതാ
കാറ്റിൽ നിന്റെ കൂന്തൽ മെല്ലെ ഇളകുന്ന രാവിൽ
പാട്ടു പാടി നിന്നെ ഞാൻ ഉറക്കുന്നിതാ
ചൂണ്ടു വിരലാൽ നിന്റെ കവിളിൽ ഞാൻ എഴുതുന്നിതാ
സ്നേഹം സുഖമാണത്
(മുല്ലപ്പൂമണമെഴും..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts