എന്നും ജീവന്റെ ജീവൻ
സ്നേഹം സുഖമാണത്
Ennum jeevante jeevan (Sneham Sukhamaanathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓസ്കാർ അബിദ്
ഗാനരചനപികെ‌എം മുന്നിയൂർ
ഗായകര്‍സതീഷ്‌ ബാബു ,സിബല്ല സദാനന്ദൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:56.

എന്നും ജീവന്റെ ജീവനും നീയല്ലയോ
നിന്നിൽ അറിയാതലിഞ്ഞവൻ ഞാനല്ലയോ
വന്നു നിളയായതോ ഉള്ളിൽ കനവായതോ
എന്നിൽ പൂത്തുള്ള അനുരാഗം അലയായിതാ തീരം തേടുന്നിതാ
എന്റെ ആത്മാവ് ഇന്നു ഞാൻ തന്നില്ലയോ
എന്നും മിഴിക്കാവിൽ പൂവായി വിരിഞ്ഞില്ലയോ

മലരായി നീ തേനായി ഞാൻ
നിന്നിൽ അലിഞ്ഞിരിക്കാൻ കൊതിയേറിയേ
കൂടായി നീ കിളിയായ് ഞാനും
പിരിയാതെ തങ്കക്കൂട്ടിൽ ഇടം തേടി നീ
മനസ്സിൻ പൊന്നറയിൽ ഇണയായ് നീ ഇരുന്നാൽ
തരുമേ ഞാൻ മധുരം തോഴീ നീ വന്നാൽ
അശക്കനിയോട് ആമോദം ഞാനോതിയേ
മോദം അല തല്ലിയേ
എന്റെ ആത്മാവ് ഇന്നു ഞാൻ തന്നില്ലയോ
എന്നും മിഴിക്കാവിൽ പൂവായി വിരിഞ്ഞില്ലയോ

പൂന്തേനരുവി അറിയാതെ നീന്തി
അന്നാൾ തൊട്ട് ആനന്ദത്താൽ നീരാടിയേ
പുളകങ്ങൾ ഏന്തി പാലാഴി മോന്തി
പെണ്ണേ നിന്നെ സ്വന്തമാക്കാൻ ഞാനെത്തിയേ
എന്നിൽ നീയണിഞ്ഞാൽ ആ നാൾ ഞാൻ തരുമേ
ആശകൾ പൂവണിയാൻ ചുംബനമായിരമായ്
കാലാകാലങ്ങൾ ആ മാറിൽ കളിയാടുമേ
തോഴി ഞാനാകുമേ
(എന്റെ ജീവന്റെ.....)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts