ഇങ്ങനെ ഭംഗി
ദേശഭക്തിഗാനങ്ങൾ
Ingane Bhangi (Desabhakthi Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനകുമാരനാശാൻ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:03.

ഇങ്ങനെ ഭംഗിയിണങ്ങി വിളങ്ങുമൊരീശ്വര സൃഷ്ടിയുണ്ടോ
ഇങ്ങെങ്ങു പാർത്താലുമോഴാഴി ചൂഴ്ന്നെഴുമൂഴിയിൽ തേടിയാലും
പൊങ്ങിയ പാറമേൽ പൂമ്പീലിച്ചാർത്തു വിതുർത്തി മയിലാടുന്നു
നിങ്ങൾ മിഴി തുറന്നൊന്നഹോ നോക്കുവിൻ നോക്കുവിൻ സോദരരേ

കൊണ്ടൽ പോയ് താരങ്ങൾ മിന്നും കുവലയ നീലമാം വിൺപരപ്പോ
വണ്ടൊളി വാർവനം പൂത്തു വിലസും വസുമതീ മണ്ഡലമ്മോ
തിണ്ടാടിവട്ടത്തിൽ തൂവർണ്ണ ധോരണി തൂവുന്നു നീയിതുകൾ
രണ്ടിനുമുള്ളിൽ മഴവില്ലോ രണ്ടുമോ മൂന്നുമോ പൂമയിലേ
മൂന്നുമോ പൂമയിലേ.....

പച്ചപ്പുൽക്കാന്തി ചിതറും മരതകം നീലം ചെംപദ്മരാഗം
സ്വച്ഛമാം തൂവൈരം സാഗര മൗക്തികം സൗവർണ്ണ ഗോമേദകം
ഇച്ചൊന്ന രത്നങ്ങൾ പെറ്റെഴുമിന്ത്യയെന്നമ്മയെന്നോ മയിലേ
ഉച്ചത്തിൽ പാടിയുദഞ്ചിത കൗതുകം താണ്ഡവം ചെയ്യുന്നു നീ
താണ്ഡവം ചെയ്യുന്നു നീ....

ഉന്നമ്ര ചൂഡാമകുടവുമുദ്ഗള നാളമണി ചെങ്കോലും
മിന്നും ചിറകിൻ തഴകളും മോഹന പിഞ്ചാത പത്രം താനും
ധന്യ മയൂരമേ നിന്നിൽ തെളിയിച്ചു നിത്യ സ്വരാജ്യമാളും
അന്യൂന ശ്രീയമ്മ ഭാരത ഭൂമി താൻ ആനന്ദ വാസഭൂമി
അന്യൂന ശ്രീയമ്മ ഭാരത ഭൂമി താൻ ആനന്ദ വാസഭൂമി
ആനന്ദ വാസഭൂമി....
ഭാരതഭൂമി..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts